HOME
DETAILS

ശുചീകരണ പ്രവൃത്തികള്‍ക്കായി ഒരു ഹര്‍ത്താല്‍

  
backup
May 20 2017 | 23:05 PM

%e0%b4%b6%e0%b5%81%e0%b4%9a%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d




പൊന്നാനി: ഹര്‍ത്താലുകള്‍ മലയാളികള്‍ക്ക് എന്നും ആഘോഷമാണ്. എന്നാല്‍ പൊന്നാനിയില്‍  നടന്ന ഹര്‍ത്താല്‍ വെറുതെ  ഇരിക്കാനോ ആഘോഷിക്കാനോ ആയിരുന്നില്ല.  ശുചിത്വത്തിനായി ഒരു ശുചീകരണ ഹര്‍ത്താലാണ്  പൊന്നാനിയില്‍ നടന്നത്. മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി പരിസരം വൃത്തിയാക്കാനാണ്  മാതൃകാ ഹര്‍ത്താലിന് പൊന്നാനി നഗരസഭ ആഹ്വാനം ചെയ്തത്. മഴക്കാലത്തിനു മുന്‍പു തന്നെ  നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും ശുചീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹര്‍ത്താല്‍ നടത്തിയത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ശുചീകരണ പ്രവൃത്തികളില്‍ പങ്കാളികളായാണ്  ഹര്‍ത്താലിനെ സ്വീകരിച്ചത്.
മഴയോടൊപ്പം വരാനിരിക്കുന്ന ഗുരുതര സാംക്രമിക  രോഗങ്ങളെ തടയുക എന്ന ലക്ഷ്യം വച്ചാണ് നഗരസഭ നേരത്തെ തന്നെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം  നല്‍കിയത്. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും യോഗം  നഗരസഭയില്‍ വിളിച്ച് ചേര്‍ത്തിരുന്നു. മെയ് മാസം 10 മുതല്‍ 20 വരെ  മഴക്കാല പൂര്‍വ്വ  ശുചീകരണ തീവ്രയജ്ഞം നടത്താന്‍ യോഗത്തില്‍ തീരുമാനമായിരുന്നു. ഇതിന്റെ ഭാഗമായാണ് മെയ് 20  ന് ശുചിത്വ ഹര്‍ത്താല്‍ നടത്തിയത്. കഴിഞ്ഞ 10, 11 ദിവസങ്ങളില്‍ മുഴുവന്‍ വാര്‍ഡ്തല ആരോഗ്യ  ശുചിത്വ പോഷക കമ്മിറ്റികളും ചേര്‍ന്നിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്  ശുചിത്വ മിഷന്റെ  10,000 രൂപയും നഗരസഭ തന്നത് ഫണ്ടില്‍ നിന്ന് 5000 രൂപയും ഉള്‍പ്പെടെ 15000 രൂപ 51 വാര്‍ഡ്  സമിതിക്ക് നല്‍കി. മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മുന്നൊരുക്കവുമായി പൊന്നാനി നഗരസഭയില്‍  വിവിധ സര്‍ക്കാര്‍ വകുപ്പ്  മേധാവികളുടെ യോഗവും ചേര്‍ന്നിരുന്നു.
ശുചിത്വ ഹര്‍ത്താലിന്റെ  ഭാഗമായി പൊന്നാനി നഗരസഭയിലെ വിവിധ വാര്‍ഡുകള്‍ക്കു പുറമെ പൊന്നാനി മുനിസിപ്പല്‍  ഓഫിസ്, താലൂക്ക് ആശുപത്രി, താലൂക്ക് ഓഫിസ്,  ഫിഷറീസ് ഓഫിസ്, കൃഷിഭവന്‍,  അങ്കണവാടികള്‍,  ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ നടന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  2 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago