തുറമുഖ മണല്‍ ഖനനം; തൊഴിലാളികളുടെ സമരം അവസാനിച്ചു; മണലെടുപ്പ് പുനരാരംഭിച്ചു
പൊന്നാനി: പൊന്നാനി തുറമുഖത്തെ മണലെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ആശങ്കകള്‍ക്ക് താല്‍ക്കാലിക വിരാമമായി.
രണ്ടു ദിവസമായി മണല്‍ തൊഴിലാളികളുടെ നേതൃത്വത്തില്‍ നടന്ന പണിമുടക്ക് അവസാനിച്ചു. ശനിയാഴ്ച മുതല്‍ മണലെടുപ്പ് പുനരാരംഭിച്ചു. സര്‍ക്കാര്‍ നിര്‍ദേശിച്ചതിലുമധികം മണല്‍ പുഴയില്‍ നിന്നും എടുക്കുന്നുണ്ടെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ ജോലികള്‍ നിര്‍ത്തിവെച്ചത്.
കൂടാതെ അധികം മണല്‍ സംഭരിക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് അര്‍ഹമായ വേതനം നല്‍കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപണമുന്നയിച്ചിരുന്നു.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡപ്രകാരം മാത്രമാണ് ഓരോ ദിവസവും മണലെടുക്കുന്നതെന്നാണ് പോര്‍ട്ട് കണ്‍സര്‍വേറ്റീവ് ഓഫിസര്‍ പറഞ്ഞത് .
നിലവില്‍ ട്രയല്‍ മണലെടുപ്പ് പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത്. മണലെടുപ്പില്‍ ആശങ്കകളോ, പരാതികളോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ വകുപ്പ് തയാറാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഈ മാസാവസാനം തിരുവനന്തപുരത്ത് തൊഴിലാളി നേതാക്കളുടെയും, ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
യോഗത്തിലെ തീരുമാനത്തിന് ശേഷമായിരിക്കും പൂര്‍ണമായ രീതിയില്‍ മണലെടുപ്പ് ആരംഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."