കേന്ദ്രസംഘം കൊല്ലത്തെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചു
കൊല്ലം: പ്രകൃതിക്ഷോഭം മൂലം ഉണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനെത്തിയ കേന്ദ്രസംഘം കൊല്ലം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ ഉപദേശകന് അഷു മാത്തൂര്‍, ജലവിഭവ വകുപ്പ് കമ്മിഷനര്‍ ടി.എസ് മെഹ്റ, കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍കുമാര്‍ സാംഗി എന്നിവര്‍ ഇന്നലെ ഉച്ചക്കാണ് കൊല്ലത്തെത്തിയത്.
കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് നാശനഷ്ടം സംഭവിച്ച കളീക്കല്‍ കടപ്പുറം മുതല്‍ ഇരവിപുരം കുരിശടിവരെയുള്ള മേഖലകളിലാണ് സംഘം ആദ്യം സന്ദര്‍ശനം നടത്തിയത്. ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും മറ്റ് ഉദ്യോഗസ്ഥരും സംഘത്തിനൊപ്പം ഉണ്ടായിരുന്നു.
ബീച്ച് ഹോട്ടലില്‍ നടന്ന യോഗത്തിനു ശേഷം സംഘം മണ്‍റോ തുരുത്തിലെത്തി. പട്ടംതുരുത്തിലെ തകര്‍ന്ന വീടുകളും കണ്‍ട്രാം കാണിയിലെ പൊതുജനാരോഗ്യ കേന്ദ്രവും മുക്കം കലുങ്കും കേന്ദ്രസംഘം നേരില്‍ കണ്ടു. മണ്റോതുരുത്തിലുണ്ടായ പ്രളയക്കെടുതികളുടെ വിശദാംശങ്ങളും മേഖലയില്‍ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ഉള്‍പ്പെടുന്ന നിവേദനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന് സംഘത്തിന് സമര്‍പ്പിച്ചു. സബ് കലക്ടര്‍ ഡോ. എസ്. ചിത്ര, എ.ഡി.എം ബി. ശശികുമാര്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍, ജനപ്രതിനിധികള്‍ സന്നിഹിതരായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."