HOME
DETAILS
MAL
എം.എസ്.എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നാളെ
backup
May 21 2017 | 01:05 AM
കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കല്‍ പി.ജി ഫീസ് വര്‍ധനക്കെതിരേ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും. രാവിലെ 10ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്യും.
സര്‍ക്കാരിന്റെ വിദ്യാര്‍ഥി വിരുദ്ധ നയങ്ങള്‍ക്കെതിരേ എം.എസ്.എഫ് നടത്തിവരുന്ന സമരപരിപാടികളുടെ തുടര്‍ച്ചയായാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി നവാസും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്വാശ്രയ മാനേജ്മെന്റുകള്‍ക്കായി സര്‍ക്കാര്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്.
വാര്‍ത്താസമ്മേളനത്തില്‍ മെഡിഫെഡ് ചെയര്മാന് ഡോ.വി.ഇ സിറാജുദ്ദീന്, സംസ്ഥാന കമ്മിറ്റി അംഗം കെ.ടി റഊഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."