കിരീട നേട്ടത്തോടെ ലാമും അലോണ്‍സോയും വിട പറഞ്ഞു
മ്യൂണിക്ക്: ബുണ്ടസ് ലീഗ കിരീട നേട്ടത്തോടെ ബയേണ്‍ മ്യൂണിക്ക് നായകന് ഫിലിപ്പ് ലാമും സാബി അലോണ്‍സോയും ക്ലബിനോടും പ്രൊഫഷണല്‍ ഫുട്ബോളിനോടും വിട പറഞ്ഞു. ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് ഫ്രീബര്‍ഗിനെ പരാജയപ്പെടുത്തിയാണ് ബയേണ്‍ സീസണിലെ 25ാം വിജയത്തോടെ ബുണ്ടസ് ലീഗ കിരീടം നിലനിര്‍ത്തിയത്. ഒപ്പം 2008ന് ശേഷം അലയന്‍സ് അരീനയില്‍ ബുണ്ടസ് ലീഗയിലെ ഒരു മത്സരവും തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ബാവേറിയന്‍സ് നിലനിര്‍ത്തി. ആര്യന് റോബന്, ആര്‍തുറോ വിദാല്‍, ഫ്രാങ്ക് റിബറി, ജോഷ്വ കിമ്മിച് എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്.
2002 മുതല്‍ ബയേണിനായി കളിക്കുന്ന 33കാരനായ ഫിലിപ്പ് ലാം 652 മത്സരങ്ങളിലായി ടീമിന് വേണ്ടി കളത്തിലിറങ്ങി. ചാംപ്യന്‍സ് ലീഗ് കിരീടത്തിലും ക്ലബ് ലോകകപ്പ് കിരീട നേട്ടങ്ങളിലും പങ്കാളിയാകാന്‍ ലാമിന് സാധിച്ചു. റയല്‍ മാഡ്രിഡില്‍ നിന്നാണ് അലോണ്‍സോ ജര്‍മന്‍ ക്ലബിലെത്തുന്നത്. ബയേണിനായി 68 മത്സരങ്ങള്‍ 35കാരനായ താരം കളിച്ചു.
ബുണ്ടസ് ലീഗയിലെ മറ്റ് മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 4-3ന് വെര്‍ഡര്‍ ബ്രെമനേയും ബയര്‍ ലെവര്കൂസന് 6-2ന് ഹെര്തയേയും കൊളോണ്‍ 2-0ത്തിന് മെയ്ന്സിനേയും ഹാംബര്‍ഗര്‍ 2-1ന് വോള്വ്സ്ബര്ഗിനേയും പരാരജയപ്പെടുത്തി. ലെയ്പ്സിഗ്- ഫ്രാങ്ക്ഫര്‍ട്, ഡാംസ്റ്റഡ്- മോണ്ചെന്ഗ്ലെഡ്ബാച് പോരാട്ടങ്ങള്‍ 2-2ന് സമനില. ഇംഗോള്സ്റ്റഡ്- ഷാല്‍കെ മത്സരം 1-1നും ഹോഫെന്‍ഹെയിം- ഓഗ്സ്ബര്‍ഗ് മത്സരം ഗോള്‍രഹിത സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."