ഡോക്ലാമിന് സമീപം ചൈനീസ് നിര്‍മിതികളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യയുമായി സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഡോക്ലാമിന് സമീപം ഭൂട്ടാനില്‍ ചൈന നിര്‍മിച്ച ഗ്രാമത്തിന്റെ കൂടതല്‍ തെളിവുകള്‍ പുറത്ത്. ഗ്രാമത്തിലെ നിര്‍മിതികള്‍ വളരെ വ്യക്തമായി കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം എന്‍.ഡി.ടി.വി പുറത്തുവിട്ടു. ഭൂട്ടാന് അതിര്‍ത്തിയില്‍നിന്ന് രണ്ടു കിലോമീറ്റര്‍ മാറിയാണ് ചൈന പുതിയ ഗ്രാമം നിര്‍മിച്ചത്. ഇന്ത്യയെ ഏറെ ആശങ്കപ്പെടുത്തുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
2017ല്‍ ഇന്ത്യന്‍- ചൈനീസ് സംഘര്‍ഷമുണ്ടായ ഡോക്ലാമിന് 9 കിലോമീറ്റര്‍ മാത്രം അകലെയാണ് ചൈന പുതിയ ഗ്രാമം നിര്‍മിച്ചിരിക്കുന്നത്. ഇതിലൂടെ റോഡ് ചൈനീസ് സൈന്യത്തിന് സോംപെല്‍റി കുന്നുകളിലേക്കുള്ള
പാത അനുവദിച്ചിട്ടുണ്ടാവണമെന്നാണ് നിഗമനം. 2017ല്‍ നടന്ന സംഘര്‍ഷത്തില്‍ ചൈനീസ് സൈന്യം ഈ ഭാഗത്തേക്ക് കടക്കുന്നത് ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. ഗ്രമാം നിര്‍മിക്കുന്നതിനിടെ കുന്നിന് പ്രദേശങ്ങളിലേക്ക് അതിക്രമിച്ചു കയാറാന്‍ ചൈനീസ് സൈന്യം ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
ചൈനയുടെ കടന്നുകയറ്റം വളരെ പരിമിതമായ സൈനിക ശേഷി മാത്രമുള്ള ഭൂട്ടാന്റെ പ്രാദേശിക ഐക്യത്തെ ഇല്ലാതാക്കുമെന്നും ഇന്ത്യ ആശങ്കപ്പെടുന്നു.
ഇന്ത്യയും ചൈനയും തമ്മില്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഉണ്ടായ ഏറ്റവും വലിയ സംഘര്‍ഷങ്ങളില്‍ ഒന്നാണ് ഡോക്ലാമില് അരങ്ങേറിയിരുന്നത്. ഇത് രണ്ടര മാസത്തോളം നീണ്ടുനിന്നു. ഇക്കഴിഞ്ഞ ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തില്‍ 20 ഇന്ത്യ സൈനികര്‍ വീരമൃത്യുവരിച്ചിരുന്നു. തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്നത്തിന് പരിഹാരമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."