ജയലളിതയുടെ മരണം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം
ന്യൂഡല്‍ഹി: മുന്തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡി.എം.കെ നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് നിവേദനം നല്കി.
പനീര്‍ശെല്‍വം പക്ഷം നേതാവ് മൈത്രേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് ആവശ്യം ഉന്നയിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചും ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മോദിയെ സന്ദര്‍ശിച്ച ഒ. പനീര്‍ശെല്‍വം സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ചും കേന്ദ്ര സഹായം ലഭിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ച സംബന്ധിച്ചും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ രാഷ്ട്രീയകാര്യങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് പിന്നീട് പനീര്‍ശെല്‍വം വ്യക്തമാക്കി.
സംസ്ഥാനം നേരിടുന്ന ഗുരുതരമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി അവിനാശ്-ആതിക്കടവ് ഭൂഗര്‍ഭ ജലശേഖരണം കാര്യക്ഷമമാക്കാന്‍ കേന്ദ്ര സഹായം ആവശ്യപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."