വഴിയോര കച്ചവടക്കാര്‍ക്കെതിരെ അസഭ്യവര്‍ഷവും മര്‍ദനവും അഴിച്ച് വിട്ട് പൊലിസ്, പൊലിസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ചെറുപുഴ: മലയോര ഹൈവേയുടെ ഭാഗമായചെറുപുഴ ചിറ്റാരിക്കാന്‍ പാലത്തിന് സമീപം വഴിയോര കച്ചവടക്കാരെ പോലീസ് ചീത്തവിളിച്ച് ഒഴിപ്പിച്ചതായി പരാതി ഉയര്‍ന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത് പ്രതിഷേധത്തിനും കാരണമായി. വഴിയോര കച്ചവടത്തിനായി എത്തിയവരെ പോലീസ് അധിക്ഷേപിച്ചു എന്നാണ് പരാതി വ്യാപകമായിരിക്കുന്നത്. ചെറുപുഴ പൊലീസ് അതിക്രമം കാട്ടി വഴിയോര കച്ചവടം ഒഴിപ്പിച്ചു എന്നതാണ് പരാതി.
വ്യാപാരി സംഘടകളുടെ പരാതിയില്‍ ലൈസന്‍സില്ലാതെ സ്ഥിരമായുള്ളവഴിയോര കച്ചവടത്തില്‍ നടപടി എടുത്തുവെന്നുമാണ് പോലീസ് പറയുന്നത്. വാഹനങ്ങള്‍ റണ്ണിങ്ങില്‍ കച്ചവടം നടത്തുന്നതില്‍ എതിര്‍പ്പില്ല എന്ന് ഇവരോട് പറഞ്ഞിരുന്നതായും സി.ഐ. പറഞ്ഞു. വഴിയോര കച്ചവടം വാക്ക് തര്‍ക്കത്തിനും സംഘര്‍ഷത്തിനും ഇടയാക്കുന്ന സ്ഥിതി അനുവദിക്കില്ലെന്നും പരാതി ഉണ്ടെങ്കില്‍ അവ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.അതേ സമയം കൊറോണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും, കച്ചവടക്കാര്‍ തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാനും ഇടപെട്ടതാണെന്ന് പോലീസ് പറഞ്ഞു.
കചവടക്കാരെ ചീത്തവിളിച്ച് ഒഴിപ്പിച്ചതായി പ്രചരിക്കുന്ന വീഡിയോ വിഷ്യല്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും, ചെറു പുഴ പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം.പി. വിനീഷ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."