ഖത്തറില്‍ പ്രാദേശിക പഴം-പച്ചക്കറി വിപണി സജീവം; ഹൈപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക്
ദോഹ: ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ ഉദ്പാദിപ്പിച്ച ഗുണനിലവാരമുള്ള പച്ചക്കറികളും പഴങ്ങളും മത്സരനിരക്കില്‍ നല്‍കുന്ന വിപണി രാജ്യത്തെ പൗരന്മാരെയും പ്രവാസികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെയാണ് ഖത്തറി ഉദ്പന്നങ്ങളുടെ ഉത്സവം എന്ന പേരില്‍ വിപണി ആരംഭിച്ചത്. അല്‍ ഖറഫയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ 'ഖത്തര്‍ ഫാംസ്, പ്രീമിയം ഖത്തറി വെജിറ്റബിള്‍സ് എന്നീ ഉത്സവ വിപണിയിലേക്ക് പ്രവാസികളുടെയും സ്വദേശികളുടെയും ഒഴുക്കാണ്.
ഖത്തറില്‍ കാര്‍ഷിക സീസണ്‍ ആരംഭിച്ചതിന്റെ പ്രഖ്യാപനമായാണ് ഖത്തരി ഫാം ഉദ്പന്നങ്ങളുടെ ഉത്സവം ആരംഭിച്ചതെന്ന് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫ് പറഞ്ഞു. പ്രാദേശിക ഫാമുകള്‍ വലിയ അളവില്‍ പുതിയ പച്ചക്കറികള്‍ വിപണിയില്‍ എത്തിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ പ്രാവശ്യം ഉദ്പന്നങ്ങള്‍ ധാരാളമെത്തുന്നതിലൂടെ പ്രാദേശിക ഫാമുകളുടെ നേട്ടങ്ങള്‍ കൂടി ആഘോഷിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."