ഇടത് പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിക്കണം: പ്രകാശ് കാരാട്ട്
കൊച്ചി: ഇടതുപക്ഷ രാഷ്ട്രീയവും പ്രത്യയശാസ്ത്രവും ഉയര്‍ത്തിപ്പിടിച്ചുള്ള പോരാട്ടത്തിലൂടെ മാത്രമേ ബി.ജെ.പിയെയും തീവ്രഹിന്ദുത്വ നിലപാടുകളെയും തോല്‍പ്പിക്കാനാകൂവെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.
കൊച്ചിയില്‍ സി.പി.എം ജില്ലാ കമ്മിറ്റിയും ഇ.എം.എസ് പഠന കേന്ദ്രവും ചേര്‍ന്ന് സംഘടിപ്പിച്ച 'തെരഞ്ഞെടുപ്പ് ഫലവും ഇടതുപക്ഷത്തിന്റെ ഭാവി പരിപാടിയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീവ്ര ഹിന്ദുത്വ നിലപാടും നരേന്ദ്രമോദിയെ ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണവുമാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ വിജയം നല്‍കിയത്. ആ പ്രചാരണത്തെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായില്ല. രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയും തൊഴിലില്ലായ്മയുടെ രൂക്ഷതയും സാമ്പത്തിക മാന്ദ്യവുമെല്ലാം തെരഞ്ഞെടുപ്പിന് ആറുമാസം മുന്‍പ് വരെ സജീവ വിഷയങ്ങളായിരുന്നു. എന്നാല്‍, പുല്‍വാമയിലെ ഭീകരാക്രമണത്തിനുശേഷം സ്ഥിതി മാറി. ബാലാകോട്ട് വ്യോമാക്രമണത്തിന്റെ മറവില്‍ മുസ്‌ലിംവിരുദ്ധ ദേശീയ വികാരമുയര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ഏകനായകനായി മോദിയെ അവതരിപ്പിച്ചുവെന്നും കാരാട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."