HOME
DETAILS

ജലനിധി പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ നടപടി വേണമെന്ന്

  
backup
May 21 2017 | 21:05 PM

%e0%b4%9c%e0%b4%b2%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%80%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d


പുല്‍പ്പള്ളി: കുടിവെള്ള ക്ഷാമം രൂക്ഷമായ പുല്‍പ്പള്ളി പഞ്ചായത്തിലെ 2500 ഓളം കുടുംബങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കുന്നതിനായി ആരംഭിച്ച ജലനിധി പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി വേണമെന്ന് പുല്‍പ്പള്ളി ഗ്രാമവികസനവേദി യോഗം ആവശ്യപ്പെട്ടു.
 കുഴല്‍ കിണറുകള്‍ക്കും മറ്റും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കാരണം ഭൂരിഭാഗം കുടുംബങ്ങളും ജലനിധി പദ്ധതിയെയാണ് ആശ്രയിക്കുന്നത്.
കടുത്ത വേനല്‍ മൂലം കിണറുകളും കുഴല്‍കിണറുകളും വറ്റിയതോടെ പഞ്ചായത്ത് വിതരണം ചെയ്യുന്ന കുടിവെള്ളമാണിപ്പോള്‍ പലകുടുംബങ്ങളും ഉപയോഗിക്കുന്നത്. വേനല്‍മഴ ലഭിച്ചെങ്കിലും കിണറുകളിലും കുഴല്‍കിണറുകളിലും ജലനിരപ്പ് ഉയരാത്തതും ജലക്ഷാമം രൂക്ഷമാകാന്‍ കാരണമായി.
പഞ്ചായത്തിലെ 20 വാര്‍ഡുകളിലും കുടിവെള്ളമെത്തിക്കുന്നതിനായാണ് പുല്‍പ്പള്ളി പഞ്ചായത്ത് 13 കോടി രൂപയുടെ പദ്ധതി ആരംഭിച്ചത്. എന്നാല്‍ റോഡ് മുറിച്ച് പൈപ്പ് ഇടുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ നീണ്ടുപോയതും മറ്റുമാണ് പദ്ധതി പ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. എന്നാല്‍ പദ്ധതി പ്രവര്‍ത്തനം വേഗത്തിലായാല്‍ മാത്രമെ ജലക്ഷാമത്തിന് പരിഹാരം കാണാന്‍ കഴിയു. തര്‍ക്കങ്ങള്‍ പരിഹരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് നടപടി വേണമെന്നാണ് ഗുണഭോക്താക്കളുടെ ആവശ്യം.
പഞ്ചായത്ത് ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിച്ച് കുടിവെള്ളമെത്തിക്കണമെന്നും പുല്‍പ്പള്ളി ഗ്രാമവികസനവേദി യോഗം ആവശ്യപ്പെട്ടു. ബേബി മാത്യു അധ്യക്ഷനായി. രമേശന്‍, അഖില്‍, കൃഷ്ണന്‍കുട്ടി, കുഞ്ഞുമോന്‍, അജിത്ത് കുമാര്‍, കെ.സി വക്കച്ചന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago