ജലസംരക്ഷണത്തിന് പ്രത്യേക പദ്ധതി വേണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: സ്വച്ഛ് ഭാരത് പോലെ രാജ്യത്തെ ജലസംരക്ഷണത്തിന് പ്രത്യേക പദ്ധതി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വീണ്ടും അധികാരത്തിലെത്തിയ ശേഷം നടത്തിയ ആദ്യ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
വെള്ളത്തിന്റെ കുറവ് രാജ്യത്തിന്റെ പല ഭാഗങ്ങളെയും എല്ലാ വര്‍ഷവും ബാധിക്കുന്നു. വര്‍ഷം മുഴുവന്‍ മഴകൊണ്ട് ലഭ്യമാകുന്ന വെള്ളത്തിന്റെ കേവലം എട്ട് ശതമാനം മാത്രമേ സംഭരിക്കപ്പെടുന്നുള്ളൂ. ഈ പ്രശ്‌നത്തിന് സമാധാനം കണ്ടെത്തേണ്ട സമയമായിരിക്കുന്നു. ജനങ്ങളുടെ പങ്കാളിത്തം കൊണ്ട്, ജനങ്ങളുടെ ശക്തികൊണ്ട് ഒരുകോടി മുപ്പതുലക്ഷം ജനങ്ങളുടെ കഴിവും സഹകരണവും ദൃഢനിശ്ചയവും കൊണ്ട് ഈ പ്രശ്‌നത്തിന് സമാധാനം കണ്ടെത്തും.
മാലിന്യനിര്‍മാര്‍ജനം ഒരു ജനമുന്നേറ്റമാക്കി മാറ്റിയതുപോലെ, ജല സംരക്ഷണത്തിനായും ഒരു ജനമുന്നേറ്റം ആരംഭിക്കണം. എല്ലാവരും ഒത്തുചേര്‍ന്ന് ജലത്തിന്റെ ഓരോ തുള്ളിയും കാക്കുമെന്ന് ദൃഢനിശ്ചയം ചെയ്യാം. നാട്ടില്‍ ജലസംരക്ഷണത്തിനായി പല പരമ്പരാഗത രീതികളും നൂറ്റാണ്ടുകളായി നടപ്പില്‍ വരുത്തി പോരുന്നുണ്ട്. ജലസംരക്ഷണത്തിന്റെ ആ പരമ്പരാഗത രീതികളെക്കുറിച്ചുള്ള അറിവ് പരസ്പരം പങ്കുവയ്ക്കണം.
നിയമത്തിനും ചട്ടങ്ങള്‍ക്കുമപ്പുറം ജനാധിപത്യം ഒരു സംസ്‌കാരമാണ്. അതൊരു ജീവിതശൈലിയാണ്.
ജനാധിപത്യം പാരമ്പര്യമാണെന്നും ആ പാരമ്പര്യവുമായി ചേര്‍ന്ന് വളര്‍ന്നു വലുതായവരാണു നമ്മളെന്നും നമുക്ക് അഭിമാനത്തോടെ പറയാനാകും. പൂക്കള്‍ക്കു പകരം പുസ്തകം ഉപയോഗിക്കണമെന്നും ജനങ്ങളോട് ആഹ്വാനം ചെയ്യുകയാണ്. വായന പതിവായിരിക്കണമെന്നും മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."