ജില്ലാതല സെമിനാറും ബോധവല്‍ക്കരണവും ഇന്ന്
കോഴിക്കോട്: ഒ.ആര്.എസ് ദിനമായ ഇന്നു ജില്ലാതല സെമിനാറും വിവിധ ബോധവല്‍ക്കരണ പരിപാടികളും നടത്തുമെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്.എല്‍ സരിത അറിയിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ പൊതുജനങ്ങള്‍ക്കായി രാവിലെ 10നു ബോധവല്‍ക്കരണ ക്ലാസും സെമിനാറും എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്.
വയറിളക്ക രോഗത്തെക്കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഒ.ആര്.എസിന്റെ പ്രാധാന്യത്തെക്കുറിച്ചും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണു ദിനാചരണത്തിന്റെ ലക്ഷ്യം. കോഴിക്കോട് മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡില്‍ 10 മുതല്‍ 11.30 വരെ കുടുംബക്ഷേമ ട്രെയ്നിങ് സെന്ററിലെ വിദ്യാര്‍ഥികള്‍ ചാര്‍ട്ട് പ്രദര്‍ശനവും എക്സിബിഷനും ബോധവല്‍ക്കരണ പരിപാടിയും നടത്തും. വൈകിട്ട് അഞ്ചിന് ഗവ. സ്കൂള്‍ ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥികള്‍ ബീച്ചില്‍ തെരുവുനാടകവും എക്സിബിഷനും ചാര്‍ട്ട് പ്രദര്‍ശനവും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."