ബാക്കിക്കയം റഗുലേറ്റര്‍ ആദ്യ ഷട്ടര്‍ സ്ഥാപിച്ചു; പ്രതീക്ഷയോടെ നാട്ടുകാര്‍
വേങ്ങര: കുടിവെള്ളത്തിന് കാത്തിരിക്കുന്ന ആയിരങ്ങള്‍ക്ക് പ്രതീക്ഷയേകി കടലുണ്ടിപ്പുഴക്കു കുറുകെ വലിയോറ ബാക്കിക്കയത്ത് നിര്‍മിക്കുന്ന റഗുലേറ്ററിന്റെ ആദ്യ ഷട്ടര്‍ സ്ഥാപിച്ചുതുടങ്ങി. പറപ്പൂര്‍ കല്ലക്കയത്ത് നിര്‍മിച്ച തടയണ ഫലപ്രദമാകാതെ വന്നതോടെ കുടിവെള്ള പ്രതീക്ഷ അസ്തമിച്ചതിനിടെയാണ് പുതിയ റഗുലേറ്ററിന്റെ പ്രവൃത്തി തുടങ്ങിയത്.
തിരൂരങ്ങാടി, വേങ്ങര നിയോജക മണ്ഡലങ്ങള്‍, കോട്ടക്കല്‍ നഗരസഭ എന്നിവിടങ്ങളില്‍ പൂര്‍ണതോതില്‍ വെളളം ലഭ്യമാക്കാന്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധിക്കും. ഷട്ടറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്നലെ തുടങ്ങി. നാല് മീറ്റര്‍ ഉയരവും ആറു മീറ്റര്‍ നീളവുമുളള ചെറിയ ഷട്ടറാണ് സ്ഥാപിച്ചത്. 12 മീറ്റര്‍ നീളമുളള നാലു ഷട്ടറുകളുള്‍പ്പെടെ ആകെ ആറെണ്ണമാണ് സ്ഥാപിക്കുന്നത്. ആഞ്ചു ദിവസത്തിനുളളില്‍ ബാക്കി ഷട്ടറുകള്‍ സ്ഥാപിക്കാനാകും. പുഴയുടെ ഇരു ഭാഗങ്ങളിലുമുളള സുരക്ഷാഭിത്തികളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. ഭിത്തികള്‍ പൂര്‍ത്തിയാകുന്നതോടെ റഗുലേറ്ററിന്റെ പ്രവര്‍ത്തനവും യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നും കാലവര്‍ഷം കനക്കും മുന്‍പേ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും സൈറ്റ് എഞ്ചിനീയര്‍ വര്‍ഗീസ് അറിയിച്ചു. ഷട്ടര്‍ സ്ഥാപിക്കല്‍ ചടങ്ങില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടി, എ.കെ.മുഹമ്മദലി, കെ.കെ.മന്‍സൂര്‍, യൂസുഫലി വലിയോറ, ഇറിഗേഷന്‍ അസി.എഞ്ചിനിയര്‍ ഷാഹുല്‍ ഹമീദ്, ഓവര്‍സിയര്‍ രഘു എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."