HOME
DETAILS
MAL
ഡോ. കഫീല്‍ ഖാനുനേരെ വീണ്ടും പൊലിസ് നടപടി
backup
September 24 2018 | 20:09 PM
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ആര്.ഡി മെഡിക്കല്‍ കോളജില്‍ നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഓക്സിജന്‍ എത്തിച്ചു നല്കിയ ഡോ.കഫീല്‍ ഖാനെ പ്രതികാരത്തിന്റെ പേരില്‍ പിരിച്ചു വിട്ട സര്‍ക്കാര്‍ അദ്ദേഹത്തിനും കുടുംബത്തിനും നേരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് നിയമനടപികള്‍ തുടരുന്നു.
ബറേച്ച് പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്ത അദ്ദേഹത്തെ മോചിപ്പിച്ചെങ്കിലും വ്യാജ ബാങ്ക് അക്കൗണ്ടിന്റെ പേരില്‍ അദ്ദേഹത്തേയും സഹോദരന് അദീല്‍ അഹമ്മദിനേയും ഇന്നലെ പൊലിസ് അറസ്റ്റ് ചെയ്തു. 2009ല്‍ ദേശസാത്കൃത ബാങ്കില്‍ വ്യാജ അക്കൗണ്ട് തുടങ്ങുകയും ഇതുവഴി രണ്ടുകോടി രൂപ ഇടപാട് നടത്തിയെന്നുമാണ് ഇരുവര്‍ക്കുമെതിരേ പൊലിസ് ആരോപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."