HOME
DETAILS
MAL
സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റംസ് പ്രതിചേര്‍ത്തു; അറസ്റ്റിന് കോടതിയുടെ അനുമതി
backup
November 23 2020 | 07:11 AM
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് കോടതിയുടെ അനുമതി. അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. ശിവശങ്കറിന്റെ പങ്കിന് തെളിവ് കിട്ടിയെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. ജയിലിലെത്തി കസ്റ്റംസ് ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.
നേരത്തെ ശിവശങ്കറിനെ ജയിലിലെത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.
ശിവശങ്കറിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."