HOME
DETAILS

ബിജു രമേശിന്റെ ആരോപണത്തില്‍ മുഖം പൊള്ളി മുന്നണികള്‍, നിഷേധിച്ച് ചെന്നിത്തല, മറുപടിയില്ലാതെ മുഖ്യമന്ത്രി

  
backup
November 23 2020 | 11:11 AM

biju-ramesh-comment-reply-chennithala-2020

തിരുവനന്തപുരം: ബാറുടമയുമായിരുന്ന ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ മുഖം പൊള്ളി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. ഇരു മുന്നണികളിലേയും നേതാക്കള്‍ക്കെതിരേയാണ് ബിജു രമേശിന്റെ അമ്പുകള്‍.
ബാര്‍കോഴ കേസില്‍ തന്നോട് പരാതിയില്‍ ഉറച്ചുനില്‍ക്കണം എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നോട് ആവശ്യപ്പെട്ടത്. പിന്നീട് അദ്ദേഹം വാക്കുമാറ്റി. ബാര്‍കോഴ കേസ് അട്ടിമറിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും കെ.എം മാണിയും കൂടി ഒത്തുകളിച്ചു.
യുഡിഎഫിലെ 36 ജനപ്രതിനിധികളുടെ അനധികൃത സ്വത്ത് വിവരം സംബന്ധിച്ച ഫയല്‍ എന്റെ കൈയിലുണ്ടെന്ന് ഞാന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അതു കൈയിലിരിക്കട്ടെ എന്നാണ് എന്നോട് പറഞ്ഞത്.

ഇതാരേയും കാണിച്ചില്ലേ എന്ന് ചോദിച്ചപ്പോള്‍ കോടിയേരി സഖാവിനെ കാണിച്ചുവെന്നാണ് ഞാന്‍ പറഞ്ഞത്. രണ്ടാമത് ജയിച്ചു വന്ന എംഎല്‍എമാരില്‍ പലരും എന്റെ സുഹൃത്തുകളാണ്. വി.എസ് ശിവകുമാറിന്റെ അനധികൃത സ്വത്ത് വിവരം ഞാന്‍ ഫയല്‍ ചെയ്യിച്ചു. അതിനെതിരെ സീനിയര്‍ അഭിഭാഷകനെ സുപ്രിംകോടതിയില്‍ എത്തിച്ച് സ്റ്റേ വാങ്ങി. ആ കേസ് നടത്തേണ്ട ആവശ്യം എനിക്കില്ല. എല്‍ഡിഎഫില്‍ ഉള്ളവരുടെ അനധികൃത സ്വത്ത് സംബന്ധിച്ച വിവരങ്ങളും തന്റെ കൈവശമുണ്ടെന്നും ബിജു രമേശ് ആരോപിച്ചു.
ബാര്‍കോഴ കേസ് അന്വേഷണത്തില്‍ ഇരു മുന്നണികളും നടത്തുന്നത് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം മാത്രമാണെന്നും ബിജു രമേശ് ആരോപിച്ചു. അതേ സമയം ആരോപണത്തെ നിഷേധിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. ബിജു രമേശ് പറയുന്നത് പച്ചക്കള്ളമാണെന്നാണ് ചെന്നിത്തല പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രിക്കും കെ.എം മാണിക്കുമെതിരായ ആരോപണത്തോട് പാര്‍ട്ടികളോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.
ബാര്‍ കോഴ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ വിശ്വാസമില്ല. സത്യം പുറത്തു വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ അന്വേഷണം നടത്തണമെന്നും ബിജു രമേശ് പറഞ്ഞു.

ബാര്‍കോഴ കേസില്‍ പ്രതിയായ മാണി സാര്‍ പിണറായി വിജയന്റെ വീട്ടില്‍ പോയി കാപ്പി കുടിച്ചു. കാപ്പി കഴിച്ച് മാണി മടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ഡി.ജി.പിയുടെ ഓഫിസിലേക്ക് കോള്‍ പോയി. മാണി സാറിനെതിരായ കേസ് അന്വേഷിക്കേണ്ട എന്നു പറഞ്ഞു. ഇതാണ് അവസ്ഥ ആരെയാണ് വിശ്വസിക്കുക. എന്ത് വിജിലന്‍സ് അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  23 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  33 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  41 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  an hour ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  2 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago