ജനറല്‍ ആശുപത്രിയിലെ മനോരോഗവാര്ഡ് പൂട്ടി
തിരുവനന്തപുരം: ആയിരക്കണക്കിന് സാധാരണക്കാരായ മനോരോഗികള്‍ക്ക് ആശ്രയമായിരുന്ന ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യവാര്ഡ് അടച്ചുപൂട്ടിയതിനെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. മാനസികാരോഗ്യ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചതോടെയാണ് മാനസികാരോഗ്യ വാര്‍ഡിന് ശനിദശ ആരംഭിച്ചത്.
കെട്ടിടം പുതുക്കി പണിതതോടെ അവിടം കുട്ടികളുടെ വാര്‍ഡാക്കി മാറ്റി. മാനസികാരോഗ്യമില്ലാത്തവരെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റി. ഇതില്‍ പുരുഷന്മാരെ മെഡിക്കല്‍ വാര്‍ഡിലും സ്ത്രീകളെ പതിമൂന്നാം വാര്ഡിലുമാക്കി.
മാനസികാരോഗ്യമില്ലാത്തവര്‍ അക്രമവാസന കാണിക്കുന്നത് പതിവാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം രഹിം നല്കിയ പരാതിയില്‍ പറയുന്നു.
മറ്റ് രോഗികളെ കിടത്തുന്ന വാര്‍ഡുകളില്‍ ഇവരെ പ്രവേശിപ്പിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ജനറല്‍ ആശുപത്രിയിലെ മാനസികാരോഗ്യവാര്ഡ് അടച്ചുപൂട്ടിയതോടെ രോഗികള്‍ നഗരത്തില്‍ നിന്നും അകലെയുള്ള പേരൂര്‍ക്കട ആശുപത്രിയിലേക്ക് പോവുകയാണെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."