സീസണ്‍ ടിക്കറ്റുകാരെ പീഡിപ്പിക്കുന്നത് റെയില്‍വേ അവസാനിപ്പിക്കണം
കൊല്ലം: റെയില്‍വേയുടെ ചരിത്രത്തിലെ ഏറെ പ്രതിബദ്ധതയുള്ളവരും വര്‍ഷങ്ങളുടെ സാന്നിദ്ധ്യവുമായിരുന്ന സീസണ്‍ ടിക്കറ്റ് യാത്രക്കാരെ കര്‍ശനനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഒഴുവാക്കാന്‍ ലക്ഷ്യമിടുന്ന തരത്തിലുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് സതേണ്‍ റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സജീവ് പരിശവിളയും ജനറല്‍ സെക്രട്ടറി കണ്ണനല്ലൂര്‍ നിസാമും ആവശ്യപ്പെട്ടു.
എന്‍.കെ. പ്രേമചന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികളുടെ ആവശ്യപ്രകാരം നേത്രാവതി,ശബരി അടക്കമുള്ള 13 ട്രെയിനുകളില്‍ കൂടുതല്‍ ഡി റിസര്‍വഡ് കോച്ചുകള്‍ അനുവദിച്ചതിനു പിന്നാലെ മറ്റ് കോച്ചുകളില്‍ വച്ച് സീസണ്‍ ടിക്കറ്റുകാരെ കണ്ടെത്തിയാല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനുള്ള നീക്കം ഒഴിവാക്കണം.
ട്രെയിനുകളില്‍ വിതരണം ചെയ്യുന്ന ചായയ്ക്കും പലഹാരങ്ങള്‍ക്കും ഭീമമായ വില വര്‍ധനവ് വരുത്തിയത് പുനഃപരിശോധിക്കണമെന്നും എന്‍ക്വയറി കൗണ്ടറുകളിലും ടിക്കറ്റ് വിതരണത്തിനും കൂടുതല്‍ ജീവനക്കാരെ നിയമിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."