റിട്ടേണിങ് ഓഫിസര്‍ ഇടപെട്ടു ആന്തൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അതിജീവിച്ചു
സ്വന്തം ലേഖകന്‍
തളിപ്പറമ്പ്: ആന്തൂര്‍ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ ചെയര്മാന് സ്ഥാനാര്‍ഥിയായ സി.പി.എമ്മിലെ പി. മുകുന്ദനെ എതിരില്ലാതെ തെരഞ്ഞെടുക്കാനായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക പിന്‍വലിപ്പിക്കാനുള്ള സി.പി.എം നീക്കം റിട്ടേണിങ് ഓഫിസറുടെ നിലപാട് കാരണം പരാജയപ്പെട്ടു. എതിര് സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസിലെ എ. ഉണ്ണികൃഷ്ണന്റെ പത്രിക പിന്‍വലിക്കാനുള്ള അപേക്ഷ റിട്ടേണിങ് ഓഫിസര്‍ മുമ്പാകെ സമര്‍പ്പിച്ചുവെങ്കിലും സ്ഥാനാര്‍ഥിയോ പിന്തുണച്ചയാളോ സ്ഥാനാര്‍ഥിയുടെ രേഖാമൂലമുള്ള നിര്‍ദേശമോ ഇല്ലാത്തതു കാരണം പിന്മാറല് നിര്‍ദേശം തള്ളുകയാണെന്ന് റിട്ടേണിങ് ഓഫിസര്‍ ഉസ്മാന് അറിയിക്കുകയായിരുന്നു.
സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിക്കൊപ്പം നിരവധി വാഗ്ദാനങ്ങളും നല്‍കിയതിനെ തുടര്‍ന്ന് ഗത്യന്തരമില്ലാതെയാണ് ഉണ്ണികൃഷ്ണന് പിന്മാറാനുള്ള അപേക്ഷയില്‍ ഒപ്പിട്ടു നല്‍കേണ്ടി വന്നതെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ.എന്‍ ആന്തൂരാന്‍ പറഞ്ഞു. ബാക്കി 20 വാര്‍ഡുകളിലേയും യു.ഡി.എഫ് സ്ഥാനാര്‍ഥികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ആന്തൂരില്‍ ആറ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കെതിരേ ആരും പത്രിക നല്‍കിയിരുന്നില്ല. 2015ല്‍ 14 സീറ്റുകളിലാണ് എല്‍.ഡി.എഫ് ഇവിടെ എതിരില്ലാതെ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."