മാസ്കില്ലേ? സ്ഥാനാര്‍ഥിയാണെങ്കിലും ദേ, എന്റെ വീട്ടിലേക്ക് വരേണ്ട
ആലപ്പുഴ: പ്രചാരണചൂട് കൂടിയതോടെ സ്ഥാനാര്‍ഥികളില്‍ ചിലരെങ്കിലും കൊവിഡ് ചട്ടങ്ങള്‍ മറന്നോയെന്ന് വോട്ടര്‍മാര്‍ക്ക് ആശങ്ക. സ്ഥാനാര്‍ഥികള്‍ നില മറന്നതോടെ വീടിനകത്ത് പ്രവേശനമില്ലെന്ന് പലയിടങ്ങളിലും ബോര്‍ഡുകള്‍ ഉയരാന്‍ തുടങ്ങി.
മാസ്ക് ധരിച്ചു കുറച്ചു പ്രവര്‍ത്തകരുമായി എത്തിയിരുന്നവര്‍ ഇപ്പോള്‍ കളം മാറ്റി തുടങ്ങിയിട്ടുണ്ട്. സ്ഥാനാര്‍ഥികളോടൊപ്പം ആളുകളുടെ എണ്ണം കൂടി തുടങ്ങി. പത്തും ഇരുപതും പേരെ കൂടെ കൂട്ടുന്നവരുമുണ്ട്. പലരും മാസ്ക് ഊരി മാറ്റിയാണ് വീട്ടുകാര്‍ക്ക് മുന്നില്‍ വോട്ടഭ്യര്‍ഥിക്കുന്നത്. മാനദണ്ഡം മറന്നു കുട്ടികളെ തൊട്ട് തലോടുന്നവരുണ്ട്. ഹസ്തദാനം നല്‍കുന്നവരുമുണ്ട്. സ്ഥാനാര്‍ഥിക്കൊപ്പം നാല് പേര് മാത്രമേ പാടുള്ളൂവെന്നാണ് ചട്ടം. എന്നാല്‍ സാരഥികള്‍ കൊവിഡ് ചട്ടങ്ങള്‍ മറന്നതോടെ ചില വോട്ടര്‍മാരെങ്കിലും പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ 'വിലക്കു' ബോര്‍ഡ് മാത്രമെയുള്ളൂ. ഇനി വോട്ടില്ലെന്നു കൂടി പറഞ്ഞു കളഞ്ഞേക്കുമോയെന്ന ആശങ്ക സ്ഥാനാര്‍ഥികള്‍ക്കുമുണ്ട്. അതിനാല്‍ ജാഗ്രത വേണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."