HOME
DETAILS

പ്രളയം: കേന്ദ്രസംഘം വീയപുരത്തെത്തിയില്ല

  
backup
September 25 2018 | 04:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%82%e0%b4%98%e0%b4%82-%e0%b4%b5%e0%b5%80%e0%b4%af%e0%b4%aa

ഹരിപ്പാട്: പ്രളയം വിതച്ച ദുരന്തത്തില്‍ നിന്നും വിമുക്തി ലഭിക്കാത്ത വീയപുരം നിവാസികള്‍ക്ക് കേന്ദ്ര സംഘം കൂടി എത്താതിരുന്നത് കനത്ത പ്രഹരമായി.
100 മീറ്റര്‍ കരപ്രദേശമൊഴിച്ചാല്‍ തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശമായിരുന്നു വീയപുരം ഗ്രാമം. ചാനലുകളുടേയോ മാധ്യമങ്ങളുടെയോ സാന്നിദ്ധ്യം പ്രദേശത്തില്ലാതിരുന്നതിനാല്‍ വീയപുരത്തിന്റെ ദുരന്താവസ്ഥയോ ഒറ്റപ്പെടലോ പുറം ലോകത്ത് വേണ്ട പോലെ എത്തിയിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനു പോയ ബോട്ട് ദിക്ക് തെറ്റി ഇടിച്ചു തകരുകയും ഫയര്‍ ആന്റ് റസ്‌ക്യൂ ഉദ്യോഗസ്ഥനെ ഉള്‍പ്പടെ കാണാതായ സംഭവും ഉണ്ടായത് വീയപുരത്തായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാരംഭ ഘട്ടത്തില്‍ ബോട്ടോ വള്ളമോ ലഭിക്കാതെ ഏറെ പ്രതിസന്ധിനേരിട്ടു. നിരവധി വീടുകള്‍ തകര്‍ന്നു. കന്നുകാലികള്‍ ചത്തു. മറ്റു ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ഭിന്നമായ സാഹചര്യമാണ് വീയപുരം ഗ്രാമ പഞ്ചായത്തിനുള്ളത്. രാഷ്ട്രീയമായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വീയപുരം കുട്ടനാട്ടിലാണ്. താലൂക്ക് അടിസ്ഥാനത്തില്‍ കാര്‍ത്തികപ്പള്ളിയിലുമാണ്. അതിനാല്‍ കുട്ടനാടിന്റെ ആനുകൂല്യങ്ങളൊന്നും വീയപുരത്തിന് ലഭിക്കാറില്ല. ഒപ്പം കാര്‍ത്തികപ്പള്ളിയുടേയും. ഈ സാഹചര്യമാണ് കേന്ദ്ര സംഘത്തിന്റെ പര്യടനത്തിലും സംഭവിച്ചത്. രണ്ട് മണ്ഡലങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന പ്രദേശം എന്ന നിലയില്‍ പോലും വീയപുരത്ത് കേന്ദ്ര സംഘത്തെ എത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയാത്തതില്‍ ഏറെ ദു:ഖിതരാണ് പ്രദേശവാസികള്‍. വീയപുരത്തിന്റെ വികസന പ്രവര്‍ത്തനങ്ങളിലും ഈ വിവേചനം അനുഭവിക്കേണ്ടി വരുന്നതായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രളയത്തിന്റെ യാതൊരു പ്രതിസന്ധികളും ഏല്‍ക്കാത്ത പ്രദേശങ്ങളില്‍ കേന്ദ്ര സംഘത്തെ എത്തിക്കാന്‍ ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചിരുന്നതായും ആരോപണം ഉയരുന്നുണ്ട്. ധനകാര്യ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് ആഷു മാത്തൂര്‍, ജല വിഭവ വകുപ്പ് റിസോഴ്‌സ് കമ്മിഷണര്‍ ടി.എസ് മെഹ്‌റ, ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജോയിന്റ് സെക്രട്ടറി അനില്‍ കുമാര്‍ സാങ് വി. എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago
No Image

ലബനാനില്‍ ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍,  24 ണിക്കൂറിനിടെ 105 മരണം; യമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരേയും വ്യോമാക്രമണം

International
  •  2 months ago
No Image

'തലക്ക് വെളിവില്ലാതെ മുഖ്യമന്ത്രി എന്താണ് പറയുന്നത്? സി.പി.എമ്മിന്റെ വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാര്‍' കടന്നാക്രമിച്ച് വീണ്ടും അന്‍വര്‍

Kerala
  •  2 months ago
No Image

 ഹസന്‍ നസ്‌റുല്ലയുടെ മൃതദേഹം കണ്ടെത്തി; ശരീരത്തില്‍ പ്രത്യക്ഷത്തിലുള്ള ഒരു പോറല്‍ പോലുമില്ലെന്ന് റിപ്പോര്‍ട്ട് 

International
  •  2 months ago
No Image

അന്‍വറിനെ കുടുക്കാന്‍ പണിതുടങ്ങി സി.പി.എം; പി.വി.ആര്‍ പാര്‍ക്കിലെ തടയണകള്‍ പൊളിക്കുന്നു

Kerala
  •  2 months ago
No Image

ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും കാറ്റും;  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

മാമി തിരോധാനക്കേസില്‍ പി.വി അന്‍വര്‍ ഇന്ന് കോഴിക്കോട്ടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കും 

Kerala
  •  2 months ago
No Image

സി.പി.എം സമ്മേളനങ്ങളില്‍ പി.വി അന്‍വറും എ.ഡി.ജി.പിയും താരങ്ങള്‍; പ്രതിരോധിക്കാന്‍ നേതൃത്വം

Kerala
  •  2 months ago
No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago