HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നിയമനം: ഉപകാര സ്മരണയെന്ന് മുല്ലപ്പള്ളി
backup
July 01 2019 | 18:07 PM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ആദായ നികുതി വകുപ്പ് അഡിഷനല്‍ ഡയരക്ടറായിരുന്ന ഉദ്യോഗസ്ഥനെ നിയമിച്ചതിനെതിരേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. പ്രൈവറ്റ് സെക്രട്ടറി നിയമനം ഉദ്ദിഷ്ട കാര്യത്തിനുള്ള ഉപകാര സ്മരണയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.
പിണറായിയുടെ വരുമാന സ്രോതസുകളെ കുറിച്ച് 2006 ല്‍ ഉയര്‍ന്ന പരാതിയില്‍ മേല്‍ കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷിച്ച് ഏകപക്ഷീയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വെള്ളപൂശിയ വ്യക്തിയാണ് ഇദ്ദേഹമെന്ന് അന്ന് തന്നെ പരാതി ഉയര്‍ന്നിരുന്നു. ഈ ഉദ്യോഗസ്ഥനെ തന്നെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാന്‍ എന്താണ് കാരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."