വാക്സിന്‍ എപ്പോള്‍വരും എന്ന് പറയാനാവില്ല, അത് പറയേണ്ടത് ശാസ്ത്രജ്ഞര്‍: മോദി
ന്യൂഡല്‍ഹി: കൊവിഡ് വാക്സിന്‍ എപ്പോള്‍ വരുമെന്ന് തങ്ങള്‍ക്ക് പറയാനാവില്ലെന്നും അത് പറയേണ്ടത് പരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് മാഹാമാരി വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാന മുന്ത്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
'വാക്‌സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് നമുക്ക് തീരുമാനിക്കാന്‍ കഴിയില്ല. അത് നിങ്ങളുടേയെ ഞങ്ങളുടേയോ കൈയിലല്ല. അത് ശാശ്ത്രജ്ഞരുടെ കൈയിലാണ്' .മോദി പറഞ്ഞു. ചില ആളുകള്‍ കൊവിഡില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും അവരെ അതില്‍ നിന്ന് തടയാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ വിമര്‍ശനം.
രാജ്യത്തെ പൗരന്മാര്‍ക്ക് കൊവിഡ് വാക്സിന്‍ എന്ന് ലഭ്യമാക്കുമെന്നും അത് ഏത് വാക്സിനായിരിക്കുമെന്നും പ്രധാനമന്ത്രി ജനങ്ങളോട് വ്യക്തമാണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് മോദിയുടെ മറുപടി.
വാക്സിന്‍ ലഭിക്കുമ്പോള്‍ വിതരണം സുതാര്യവും സുഗമവുമാക്കും. കൊവിഡ് വാക്സിന്‍ വിതരണത്തില്‍ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. വാക്സിന്‍ വിതരണത്തിന് മുന്നോടിയായി എല്ലാ സംസ്ഥാനങ്ങളും കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഒരുക്കണമെന്നും മോദി പറഞ്ഞു. കൊവിഡ് സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വേഗത പോലെ തന്നെ സുരക്ഷയും പ്രധാനമാണ്. ഇന്ത്യ ഏത് വാക്സിന്‍ പൗരന്മാര്‍ക്ക് നല്‍കിയാലും അത് അങ്ങേയറ്റം സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതായിരിക്കും. പോസിറ്റീവിറ്റി നിരക്ക് 5 ശതമാനത്തില്‍ താഴെയാക്കുക എന്നതായിരിക്കണം ലക്ഷ്യമെന്നും മോദി പരഞ്ഞു.
ആദ്യം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പിന്നീട് പൊലിസുകാര്‍ക്ക് അതിന് ശേഷം 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് എന്നിങ്ങനെയായിരുന്നു കൊവിഡ് വാക്സിന്‍ വിതരണം നടത്തുകയെന്നും മോദി പറഞ്ഞതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.
മികച്ച റിക്കവറി റേറ്റ് കാണുമ്പോള്‍ പലരും കരുതുക വൈറസ് ദുര്‍ബലപ്പെട്ടു കഴിഞ്ഞെന്നും പഴയ സ്ഥിതിയില്‍ ഉടന്‍ തിരിച്ചെത്താമെന്നുമാണ്. എന്നാല്‍ ഈ അശ്രദ്ധ വലിയ വിപത്തിലേക്ക് നയിക്കും. വാകസിന്‍ എത്തുന്നതുവരെ ആളുകള്‍ ജാഗ്രത തുടരേണ്ടതും കൊവിഡ് വ്യാപനം തടയാന്‍ സാധിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്' മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."