ആരാധാനാലയങ്ങളിലും വിവാഹങ്ങളിലും മോഷണം; രണ്ടുപേര്‍ പിടിയില്‍;തൊണ്ടിമുതല്‍ പൊലിസ് കണ്ടെടുത്തു
മണ്ണാര്‍ക്കാട്: ആരാധാനാലയങ്ങളിലും വിവാഹ സ്ഥലങ്ങളിലും മോഷണം നടത്തിയ രണ്ടുപേരെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. പൊറ്റശ്ശേരി കാഞ്ഞിരത്തെ കല്ലംകുളം കണ്ണനൂര്‍ വീട്ടില്‍ റിജോ എന്ന ഷെമിന്‍ (19), പ്രായപൂര്‍ത്തിയാവാത്ത മറ്റൊരാളെയുമാണ് പൊലിസ് പിടികൂടിയത്.
ഈ മാസം 14ന് നെല്ലിപ്പുഴ സെന്റ് മേരീയ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ പ്രാര്‍ഥനക്ക് എത്തിയവരുടെ പുറത്ത് വെച്ചിരുന്ന ബാഗില്‍നിന്ന് പണവും, മൊബൈല്‍ ഫോണും, എ.ടി.എം കാര്‍ഡും നഷ്ടപ്പെട്ടിരുന്നു. പൊലിസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലാണ്. പ്രതികളെ പൊലിസ് ചോദ്യം ചെയ്തപ്പോള്‍ മെയ് ആറിന് മാച്ചാംതോട് മാര്‍ത്തോമാ പള്ളിയില്‍ നടന്ന വിവാഹ ചടങ്ങിനെത്തിയ പത്തനംതിട്ട സ്വദേശിനിയുടെ ബാഗും, ബാഗിലുണ്ടായിരുന്ന നാലുപവന് സ്വര്‍ണം, മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ്, വിവിധ രേഖകള്‍ എന്നിവയും ഈ സംഘം കവര്‍ന്നതായി സമ്മതിച്ചതായി പൊലിസ് പറഞ്ഞു.
മോഷണം നടത്തിയ തൊണ്ടിമുതല്‍ വിറ്റകടകളില്നിന്ന് പൊലിസ് കണ്ടെടുക്കുകയും ചെയ്തു.
മക്കളെ പൊലിസ് പിടികൂടിയതറിഞ്ഞ് പൊലിസ് സ്റ്റേഷനിലെത്തിയ മാതാവ് ഷൈമോള്‍ (45) സ്റ്റേഷന് മുറ്റത്ത് തളര്‍ന്നുവീണു.
പൊലിസുകാര്‍ ചേര്‍ന്ന് ഷൈമോളെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."