HOME
DETAILS

മഴയൊഴിഞ്ഞു ; പുഴ മെലിഞ്ഞു

  
backup
September 25 2018 | 06:09 AM

%e0%b4%ae%e0%b4%b4%e0%b4%af%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%ae%e0%b5%86%e0%b4%b2%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81

ആലക്കോട്: മലയോരമേഖലയില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തി പുഴകളിലെ ജനനിരപ്പ് ക്രമാതീതമായി താഴുന്നു. ചപ്പാരപ്പടവ് പുഴയില്‍ മഴയൊഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നീരൊഴുക്കു നിലയ്ക്കാറായ അവസ്ഥയാണ്. മുന്‍വര്‍ഷങ്ങളില്‍ മഴ മാറി ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് പുഴയിലെ നീരൊഴുക്കു കുറഞ്ഞിരുന്നത്. ഇത് വരാനിരിക്കുന്ന കൊടുംവരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും സൂചനയായി കരുതുന്നു. ഇത്തവണ മഴ മാറിയതു മുതല്‍ കടുത്ത ചൂടാണ് മലയോരത്ത് അനുഭവപ്പെടുന്നത്.
മലയോരത്തെ പ്രധാന ജലസ്രോതസുകളാണ് മണക്കടവ്, ആലക്കോട്, കരുവഞ്ചാല്‍ പുഴകള്‍. ഇവ ചേര്‍ന്നൊഴുകുന്നതാണ് ചപ്പാരപ്പടവ് പുഴ. ഇവയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് മേഖലയിലെ ജലലഭ്യത. ഈ പുഴകള്‍ ഒഴുകുന്ന ഉദയഗിരി, ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ് പഞ്ചായത്തുകളിലെ കിണറുകളിലെയും കുളങ്ങളിലെയും ജലലഭ്യത നീരൊഴുക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. പുഴകള്‍ സംരക്ഷിക്കുന്നതില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവമാണ് പുഴകളുടെ ശോഷണത്തിനും നാശത്തിനും കാരണമാകുന്നത്.
പുഴകള്‍ക്കും പുഴയോരങ്ങള്‍ക്കും നേരെയുള്ള കൈയേറ്റങ്ങള്‍ മേഖലയില്‍ വര്‍ധിച്ചുവരികയാണ്. നീരൊഴുക്കു തടസപ്പെടുത്തിയാണ് പലരുടെയും കൈയേറ്റം. റീസര്‍വേ നടക്കാത്തതിനാല്‍ അവയൊന്നും അധികൃതര്‍ക്കു കണ്ടെത്താനോ നിയമനടപടിയെടുക്കാനോ കഴിയുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago