കുപ്വാരയില് ഏറ്റുമുട്ടല്‍
ശ്രീനഗര്‍: ജമ്മു കശ്മിരിലെ കുപ്വാര ജില്ലയില്‍ നുഴഞ്ഞുകയറ്റക്കാരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. നാല് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു.
കുപ്വാരയിലെ നൗഗാം സെക്ടറില്‍ ശനിയാഴ്ചയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. നിയന്ത്രണരേഖ വഴി ആയുധധാരികളായ തീവ്രവാദിസംഘം നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ച സൈന്യം മേഖലയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ സൈന്യത്തിനുനേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. ഇതിന് സൈന്യം ശക്തമായ തിരിച്ചടിയും നല്കി.
സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ 38 മണിക്കൂറിലേറെ നീണ്ടു. ഏറ്റുമുട്ടലില്‍ ശനിയാഴ്ച രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രണ്ട് സൈനികര്‍ കൂടി വീരമൃത്യു വരിക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്ന് നാല് തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തു.
ഏതാനും ആഴ്ചകളായി നിയന്ത്രണരേഖയില്‍ പാകിസ്താന് നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മിരി ഗ്രാമങ്ങള്‍ക്കുനേരെ ഷെല്ലാക്രമണം തുടരുകയാണ്. ഇതില്‍ ഏതാനും തദ്ദേശവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഗ്രാമീണരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."