പൊലിസ് നിയമ ഭേദഗതി: മാറ്റം വരുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊച്ചി: പൊലിസ് നിയമ ഭേദഗതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കേരള പൊലിസ് ആക്ട് വകുപ്പ് 118(എ) ഭേദഗതി തല്ക്കാലം നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വകുപ്പു പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ല.
ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും സമര്‍പ്പിച്ച ഹരജികള്‍ പരിഗണിക്കവേയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഹരജികള്‍ ഇന്നു വീണ്ടും പരിഗണിക്കും. അധിക്ഷേപമെന്ന പരാതിയില്‍ ഭേദഗതിക്കു മുന്‍പുള്ള നിയമപ്രകാരം നടപടി തുടരാം. ഓര്‍ഡിനന്‍സ് ഭരണഘടനാവിരുദ്ധമെന്നു പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. നിയമം പരിഷ്കരിക്കുംവരെ പുതിയ നിയമം നിലനില്‍ക്കുമെങ്കിലും അതിന്റെ പരിധിയില്‍പ്പെടുന്ന കേസുകള്‍ രജിസ്റ്റര്‍ ചെയ്യില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങിയ ഡിവിഷന് ബഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."