'റോഡ് നിര്‍മാണത്തിലെ അഴിമതി വിജിലന്‍സ് അന്വേഷിക്കണം'
പറളിക്കുന്ന്: ജനകീയ ആക്ഷന്‍ സമിതിയുടെ ഏറെക്കാലത്തെ പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മൂന്നാഴ്ച മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ പറളിക്കുന്ന് പരിയാരം- മുട്ടില്‍ റോഡ് വീണ്ടും പൂര്‍ണമായി തകര്‍ന്നു.
പറളിക്കുന്ന് മുതല്‍ ചെലഞ്ഞിച്ചാല്‍ വരെയുള്ള മൂന്ന് കിലോമീറ്റര്‍ റോഡാണ് കാല്‍നടയാത്ര പോലും ദുസഹമായ രീതിയില്‍ പാടെ തകര്‍ന്നിരിക്കുന്നത്.
എം.എല്‍.എ ഫണ്ടായ 71 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. എന്നാല്‍ നിര്‍മാണം പൂര്‍ത്തിയായി 25 ദിവസം പിന്നിട്ടപ്പോഴേക്കും ടാറിങ് മുഴുവന്‍ തകര്‍ന്നു റോഡ് ഉപയോഗശൂന്യമായിരിക്കുകയാണ്. നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകരാന്‍ കാരണമെന്നും കോണ്‍ട്രാക്ടറും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തു കളിയും അഴിമതിയും പുറത്തു കൊണ്ടുവരാന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രളയത്തിനു മുമ്പ് തകര്‍ന്ന റോഡിന് പ്രളയക്കെടുതിയില്‍ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഈ റൂട്ടില്‍ സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്ന രണ്ട് സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളുമൊക്കെ ഓട്ടം നിര്‍ത്തുന്നതുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."