HOME
DETAILS

മതവിഷയങ്ങള്‍ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്: എസ്.കെ.എസ്.എസ്.എഫ്

  
backup
September 25 2018 | 07:09 AM

%e0%b4%ae%e0%b4%a4%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%a8

കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാരിന്റെ മുത്വലാഖ് നിരോധന ഓര്‍ഡിനന്‍സ് സദുദ്ദേശത്തോടെയല്ലെന്നും രാഷ്ട്രീയ ലാഭം മാത്രമാണ് ലക്ഷ്യമെന്നും എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ കമ്മിറ്റി.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മതവികാരം ഇളക്കിവിട്ട് നേട്ടമുണ്ടാക്കുന്ന പ്രവണത ബി.ജെ.പി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇത്തരം ദുഷിച്ച ചിന്താഗതികളില്‍ നിന്ന് കേന്ദ്രം പിന്മാറണം. ഭരണഘടനക്കും ഇന്ത്യയിലെ സാമൂഹിക ഘടനക്കും എതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ കോടതികള്‍ ഇടപെട്ട് തിരുത്തണം. സ്ത്രീക്ക് ഒറ്റക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയാത്ത രാജ്യത്ത് സ്ത്രീസുരക്ഷക്ക് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നതിന് പകരം ചില മത വിഭാഗത്തെ തെരഞ്ഞുപിടിച്ച് അക്രമിക്കുന്നത് കാടത്തമാണ്. വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ ഒന്നിച്ച് പോരാടാന്‍ രാജ്യത്തെ മതേതരകക്ഷികള്‍ മുന്നോട്ടുവരണം. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അയോധ്യ തര്‍ക്കം വീണ്ടും ഉയര്‍ത്തി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമം ഇന്ത്യയിലെ മതേതര വിശ്വാസികള്‍ തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് മുഹിയുദ്ദീന്‍ കുട്ടി യമാനി അധ്യക്ഷനായി. ഷൗക്കത്തലി വെള്ളമുണ്ട, അബ്ദുല്ലത്തീഫ് വാഫി, നൗഫല്‍ മാസ്റ്റര്‍, നൗഷീര്‍ വാഫി, അബ്ബാസ് വാഫി, അബ്ദുല്ലത്തീഫ് അഞ്ചുകുന്ന്, നദീര്‍ മൗലവി സംസാരിച്ചു. സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഷാഹിദ് ഫൈസി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  2 months ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  2 months ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  2 months ago