HOME
DETAILS
MAL
പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്നവർക്ക് യാത്രയപ്പ് നൽകി
backup
November 25 2020 | 04:11 AM
ദമാം: ഏറെക്കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ജുബൈലിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ പ്രവർത്തകനായ പിഎം ഫസൽ, ആതുര സേവന രംഗത്തെ സജീവ സാനിധ്യവുമായ ലെനീഷ് ടി സി കണ്ണൂർ എന്നിവർക്ക് ജുബൈൽ മലയാളി സമാജം യാത്രയപ്പ് നൽകി. ജുബൈൽ മലയാളി സമാജം അംഗം കൂടിയായ ഫസൽ മൂന്നു പതിറ്റാണ്ട് മുമ്പാണ് പ്രവാസ ജീവിതം ആരംഭിച്ചത്. യാത്രയയപ്പ് സംഗമത്തിൽ തോമസ് മാത്യു മമ്മൂടാൻ അധ്യക്ഷത വഹിച്ചു. ജുബൈൽ മലയാളി സമാജം പ്രസിഡന്റ് തോമസ് മാത്യു മാമ്മൂടാൻ, ജനറൽ സെക്രട്ടറി ബൈജു അഞ്ചൽ എന്നിവർ മൊമെന്റോ നൽകി ആദരിച്ചു.
ബെൻസി ആംബ്രോസ്, എബി ജോൺ ചെറുവക്കൽ, അഡ്വ ജോസഫ് മാത്യു, ഫൈസൽ ചങ്ങനാശ്ശേരി, നസിറുദീൻ, ആശ ബൈജു, സനാ ഫൈസൽ, ഗിരീഷ് ,അർഫാൻ മുഹമ്മദ്, അബ്നാൻ മുഹമ്മദ് എന്നിവർ സന്നിഹിതരായിരുന്നു. ബൈജു അഞ്ചൽ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."