HOME
DETAILS

ഉന്നതപദവികള്‍ പറഞ്ഞില്ല, ശിവശങ്കറിനെ പേടിയാണോ?; കസ്റ്റംസിന് കോടതിയുടെ രൂക്ഷവിമര്‍ശനം

  
backup
November 25 2020 | 07:11 AM

court-criticises-customs-over-m-sivasankar-case

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കോടതി അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. ജയിലില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ശിവശങ്കറും കോടതിയില്‍ ഹാജരായിരുന്നു. 10 ദിവസത്തെ കസ്റ്റഡിയാണ് കസ്റ്റംസ് ആവശ്യപ്പെട്ടതെങ്കിലും അന്വേഷണ സംഘത്തിന്റെ ആരോപണത്തിലെ ഗൗരവം പരിഗണിച്ച് 5 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിടുകയായിരുന്നു.

അതേസമയം, കസ്റ്റഡി അപേക്ഷ പരിഗണിക്കവെ കോടതി കസ്റ്റംസിനെ രൂക്ഷമായി വിമര്‍ശിച്ചു. ശിവശങ്കറിനെതിരെ എന്ത് തെളിവുകളാണ് ഇതുവരെ ശേഖരിച്ചത് എന്നും എന്തിനുവേണ്ടിയാണ് വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.

കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് ശിവശങ്കറിന്റെ ഉന്നത പദവികളെക്കുറിച്ച് മൗനം പാലിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. മാധവന്‍നായരുടെ മകന്‍ ശിവശങ്കര്‍ എന്നുമാത്രമാണ് കാണുന്നത്. ഉന്നത പദവികളെക്കുറിച്ച് എന്താണ് സൂചിപ്പിക്കാത്തതെന്നും കസ്റ്റംസിന് ശിവശങ്കറിനെ പേടിയാണോഎന്നും കോടതി ചോദിച്ചു.

സ്വര്‍ണ്ണക്കടത്തിനെ കുറിച്ച് ശിവശങ്കറിന് നേരിട്ട് അറിവുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഇപ്പോള്‍ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റല്‍ തെളിവുകളും മറ്റ് മൊഴികളും കസ്റ്റംസ് കണ്ടെത്തിയിട്ടുമുണ്ട്. എന്നാല്‍ കേസിലെ കൂടുതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടുവരാന്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ ചോദ്യം ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസിന്റെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago
No Image

ന്യൂനപക്ഷ വോട്ടുകൾ ഉറപ്പിക്കാൻ എൽ.ഡി.എഫ്

Kerala
  •  2 months ago