ഇന്ധന വില വര്‍ധനവിന്റെ പേരില്‍ ലോറി വാടക കൂട്ടിയത് 25 ശതമാനം; പ്രതിഷേധവുമായി വ്യാപാരികള്‍
കോഴിക്കോട്: ഇന്ധന വില വര്‍ധനയുടെ പേരില്‍ ലോറി വാടക 25 ശതമാനം കൂട്ടിയ ലോറി ഉടമകളുടെ നടപടിക്കെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി. വര്‍ധനവ് മൂലം കടുത്ത പ്രതിസന്ധിയാണ് വ്യാപാരികള്‍ നേരിടുന്നതെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ വ്യക്തമാക്കി. ഒരു ലോറി ഓടുമ്പോള്‍ ആകെയുള്ള ചെലവിന്റെ അഞ്ചു ശതമാനം മാത്രമാണ് ഇന്ധനത്തിനായി വേണ്ടത്. തൊഴിലാളികളുടെ ശമ്പളം, നികുതികള്‍, തേയ്മാന ചെലവുകള്‍ എല്ലാം കണക്കാക്കിയാണ് വാടക നിശ്ചിയിച്ചിരിക്കുന്നത്.
ലോറി ഉടമകള്‍ വാടക വര്‍ധിപ്പിക്കുമ്പോള്‍ ബന്ധപ്പെട്ടവരോടും വ്യാപാരികളോടും ചര്‍ച്ച ചെയ്യണമെന്നും മറ്റെല്ലാ മേഖലയിലും സര്‍ക്കാര്‍ വില നിയന്ത്രണവും ചാര്‍ജ് നിയന്ത്രണവും ഏര്‍പ്പെടുത്തുന്നതുപോലെ ലോറി വാടക വര്‍ധനയിലും നിയന്ത്രണമേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അമിതമായി ചാര്‍ജ് വര്‍ധിപ്പിച്ച നടപടിയെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അപലപിക്കുന്നതായി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യ മേച്ചേരി, കെ. സേതുമാധവന്‍ എന്നിവരും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."