കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ എല്‍.ഡി.എഫ് ബഹുജന കൂട്ടായ്മ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരേ എല്‍.ഡി.എഫ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ഇന്നലെ വൈകിട്ട് പഞ്ചായത്ത്, നഗരസഭ കേന്ദ്രങ്ങളില്‍ 'കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക' എന്ന മുദ്രാവാക്യവുമായാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ കെ ഫോണ്‍, ഇ മൊബിലിറ്റി, ടോറസ് ഡൗണ്‍ ടൗണ്‍, ലൈഫ് മിഷന് പദ്ധതികളില്‍ ഇടപെട്ടതിനു പിന്നാലെ കിഫ്ബിക്കെതിരേ സി.എ.ജിയും രംഗത്തിറങ്ങിയ പശ്ചാത്തലത്തിലാണ് പ്രതിരോധ പരിപാടികള്‍ക്ക് ഇടതുമുന്നണി രൂപം നല്‍കിയത്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്, സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം.പി, സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി എന്നിവര്‍ തിരുവനന്തപുരത്തും സി.പി.ഐ നേതാക്കളായ പന്ന്യന്‍ രവീന്ദ്രന് കണ്ണൂരിലും അഡ്വ. കെ. പ്രകാശ് ബാബു കൊല്ലത്തും സമരത്തിന്റെ ഭാഗമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."