പണ്ഡിത നേതൃത്വം സമുദായത്തിന്റെ കരുത്ത്: പ്രൊഫ.ഖാദര്‍ മൊയ്തീന്
തൃശിനാപ്പള്ളി: പണ്ഡിത നേതൃത്വത്തിന് പിന്നില്‍ അണിനിരക്കുന്നതാണ് സമുദായത്തിന്റെ കരുത്തെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ.ഖാദര്‍ മൊയ്തീന്. വികാരങ്ങള്‍ക്ക് അടിമപ്പെടാതെ വിവേകത്തിന്റെ പാതയില്‍ വിശ്വാസി സമൂഹത്തെ നയിക്കുന്നവരാണ് പണ്ഡിതശ്രേഷ്ഠര്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാള മാധ്യമങ്ങളില്‍ ശ്രദ്ധേയമായ സ്ഥാനം സ്വന്തമാക്കിയ സുപ്രഭാതത്തിന്റെ കരുത്ത് മേല്‍പ്പറഞ്ഞ പണ്ഡിത നേതൃത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രഭാതത്തിന്റെ നിലപാടുകളും ഇടപെടലുകളും പിന്നോക്ക,ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കരുത്ത് പകരുന്നുണ്ട്. അറിവ് വെളിച്ചമാണ്. ആ വെളിച്ചം ജനങ്ങളിലേക്കെത്തിക്കാന്‍ സുപ്രഭാതം പത്രം വളരേണ്ടതിന്റെ ആവശ്യകത ഏറെയാണെന്നും ഖാദര്‍ മൊയ്തീന് പറഞ്ഞു.
സുപ്രഭാതം പാലക്കാട് എഡിഷന് തുടങ്ങുന്നതിന്റെ ഭാഗമായി നടക്കുന്ന തമിഴ്നാട് സംസ്ഥാനതല കാംപയിന് സുപ്രഭാതം വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രൊഫ.ഖാദര്‍ മൊയ്തീന് കെ.എം.സി.സി നാഷനല്‍ സെക്രട്ടറി ടി.ഗഫൂര്‍ പത്രം കൈമാറി. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി, പി.ടി ഹംസ ഫൈസി, മുഫത്തിശുമാരായ ഇ.വി ഖാജാദാരിമി, പി.ടി അബൂബക്കര്‍ മുസ്ലിയാര്, സുപ്രഭാതം സീനിയര്‍ സബ് എഡിറ്റര്‍ പി.വി.എസ് ശിഹാബ്, കെ.എം.സി.സി സെക്രട്ടറി ശഹീര്‍ തില്ലങ്കരി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."