HOME
DETAILS

എങ്ങുമെത്താതെ അന്വേഷണം

  
backup
July 03 2019 | 18:07 PM

%e0%b4%8e%e0%b4%99%e0%b5%8d%e0%b4%99%e0%b5%81%e0%b4%ae%e0%b5%86%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a4%e0%b5%86-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a3%e0%b4%82

 

തിരുവനന്തപുരം: അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടിട്ടും തലസ്ഥാനത്തുനിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്‌സിനെ (31) കുറിച്ച് പൊലിസിന് സൂചനയൊന്നും ലഭിച്ചില്ല. സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മൂന്നു ദിവസത്തിനപ്പുറമുള്ള വിശ്വസനീയമായ യാതൊരു വിവരവും ലഭിക്കാത്തത് പൊലിസിനെ കുഴക്കുകയാണ്. യുവതിക്ക് രൂപമാറ്റം സംഭവിക്കുകയോ, ഏതെങ്കിലും താവളങ്ങളില്‍ അകപ്പെടുകയോ ചെയ്തിട്ടുണ്ടോയെന്ന കാര്യവും അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്.


ലിസയോടൊപ്പം കേരളത്തില്‍ എത്തുകയും പിന്നീട് തിരികെ പോവുകയും ചെയ്ത യു.കെ സ്വദേശി മുഹമ്മദ് അലിയില്‍നിന്നും ലിസയുടെ കുടുംബാംഗങ്ങളില്‍നിന്നും വിവരങ്ങള്‍ തേടാന്‍ അന്വേഷണസംഘം ശ്രമം ആരംഭിച്ചു. എംബസിയുടെ സഹായത്തോടെ അറിയേണ്ട കാര്യങ്ങള്‍ ചോദ്യാവലിയായി തയാറാക്കി അവര്‍ക്കു കൈമാറും. മുഹമ്മദ് അലി തിരികെപ്പോയത് നെടുമ്പാശേരി വഴിയായതിനാല്‍ ലിസയും കൊച്ചിയിലെത്തിയോയെന്നും പരിശോധിക്കുന്നുണ്ട്. മുഹമ്മദ് അലിയെ കണ്ടെത്താന്‍ ഇന്റര്‍പോളിന്റെ സഹായവും തേടി. കേരളത്തില്‍ അമൃതപുരിക്ക് പുറമേ സായിബാബ ആശ്രമത്തിലും ഗോവയിലും സന്ദര്‍ശനം നടത്തണമെന്നാണ് യുവതിയുടെ യാത്രാ രേഖകളിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  an hour ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  an hour ago
No Image

'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്‌റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

International
  •  2 hours ago
No Image

കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട് അനൗൺസ്‌മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്

Kerala
  •  2 hours ago
No Image

'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്‌റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്‌ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍

International
  •  2 hours ago
No Image

ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി

Kerala
  •  2 hours ago
No Image

യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും

National
  •  3 hours ago
No Image

യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം

uae
  •  3 hours ago
No Image

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’

crime
  •  3 hours ago