HOME
DETAILS

യു.എസ് ഉപരോധം മറികടക്കാന്‍ നീക്കവുമായി ഇറാനും ഇ.യുവും

  
backup
September 25, 2018 | 7:51 PM

%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%ae%e0%b4%b1%e0%b4%bf%e0%b4%95%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8

 

വാഷിങ്ടണ്‍: യു.എസ് ഉപരോധം മറികടക്കാന്‍ യൂറോപ്യന്‍ യൂനിയന്റെ (ഇ.യു) നേതൃത്വത്തിലുള്ള പുതിയ പെയ്മന്റ് നീക്കവുമായി ഇറാന്‍. വ്യാപാരത്തില്‍ ഇറാനുമായുള്ള ബന്ധം തുടരാനാണ് യൂറോപ്യന്‍ യൂനിയന്റെ നേതൃത്വത്തില്‍ ബ്രിട്ടന്‍,ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന എന്നീ അഞ്ച് രാജ്യങ്ങളുമായി ഇറാന്‍ പുതിയ കരാറില്‍ എത്തിച്ചേര്‍ന്നത്.
ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി ഉള്‍പ്പെടെയുള്ള വ്യാപാരത്തിന്റെ സൗകര്യത്തിനായാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് യൂറോപ്യന്‍ യൂനിയന്‍ വിദേശ നയതന്ത്ര മേധാവി ഫെഡ്രിക് മെഗാറിന്‍ പറഞ്ഞു. അഞ്ച് രാജ്യങ്ങളിലെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചക്കു ശേഷമായിരുന്നു മെഗാറിന്റെ പ്രതികരണം.
പുതിയ പെയ്‌മെന്റ് സമ്പ്രദായത്തിലൂടെ ഇറാനുമായി സാമ്പത്തിക വിനിമയങ്ങള്‍ നടത്തുന്നതിന് ഇ.യു അംഗങ്ങള്‍ക്കു നിയമ സാധുത ലഭിക്കും. ഇതോടെ ഇ.യു നിയമം അനുസരിച്ച് അംഗരാഷ്ട്രങ്ങളിലെ കമ്പനികള്‍ക്ക് ഇറാനുമായി വ്യാപാരം നടത്താമെന്ന് അവര്‍ പറഞ്ഞു.
പ്രത്യേക ലക്ഷ്യത്തിനായി രൂപീകരിച്ച പെയ്‌മെന്റ് സമ്പ്രദായത്തിലൂടെ ഇറാനുമായുള്ള സാമ്പത്തിക ഇടപെടലുകള്‍ക്ക് സാധുതയുണ്ടാവുമെന്ന് ഇ.യു, റഷ്യ, ചൈന നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ഇറാനുമായുള്ള ആണവ കരാറില്‍ നിന്ന് യു എസ് മെയില്‍ പിന്‍വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് നവംബറില്‍ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യു എസ് പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ഇറാന്‍ ആണവ കരാറിലുണ്ടായിരുന്ന അഞ്ച് രാഷ്ട്രങ്ങള്‍ പുതിയ കരാറിന് രൂപം നല്‍കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോഡ് നേട്ടവുമായി ഇത്തിഹാദ് എയർവേസ്; 9 മാസ ലാഭം 1.7 ബില്യൺ ദിർഹം; 26% വർധന; 16.1 ദശലക്ഷം യാത്രക്കാർ

uae
  •  2 days ago
No Image

അമ്മയ്‌ക്കൊപ്പം കിടന്നത് ഇഷ്ടപ്പെട്ടില്ല; 12 വയസുകാരന് ക്രൂരമര്‍ദ്ദനം, തല ഭിത്തിയിലിടിപ്പിച്ചു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Kerala
  •  2 days ago
No Image

കൊൽക്കത്തയിൽ ബുംറ ഷോയിൽ തകർന്നത് ദക്ഷിണാഫ്രിക്ക; പിറന്നത് നാല് ചരിത്ര റെക്കോർഡുകൾ

Cricket
  •  2 days ago
No Image

സഹപ്രവർത്തകയായ പൊലിസുകാരിക്ക് നേരെ അതിക്രമം; സ്ത്രീത്വത്തെ അപമാനിച്ചതിൽ പൊലിസുകാരനെതിരെ കേസ്

crime
  •  2 days ago
No Image

വോട്ടു ചോരിയില്‍ രാജ്യത്തെ ആദ്യ അറസ്റ്റ്; ബംഗാള്‍ സ്വദേശി അറസ്റ്റില്‍

National
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ലോ അക്കാദമി വിദ്യാർത്ഥി പോക്സോ കേസിൽ അറസ്റ്റിൽ

crime
  •  2 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 36 വർഷം കഠിനതടവും 2.55 ലക്ഷം രൂപ പിഴയും

crime
  •  2 days ago
No Image

മലബാർ ഗോൾഡിൻ്റെ 'ഹംഗർ ഫ്രീ വേൾഡ്' പദ്ധതി എത്യോപ്യയിലേക്കും

uae
  •  2 days ago
No Image

പോർച്ചുഗൽ ഇതിഹാസം വീണു: ചരിത്രത്തിൽ ആദ്യമായി ആ ദുരന്തം റൊണാൾഡോയ്ക്ക്; ലോകകപ്പ് യോഗ്യതയ്ക്ക് തിരിച്ചടി

Football
  •  2 days ago
No Image

നൗഗാം പൊലീസ് സ്റ്റേഷൻ സ്ഫോടനം: മരണസംഖ്യ 9 ആയി, 30 പേർക്ക് പരിക്ക്

National
  •  2 days ago