സമസ്ത ദക്ഷിണമേഖല ജില്ലാതല ഏകോപനസമിതി യോഗങ്ങള്‍ക്ക് 13ന് തുടക്കമാകും
ആലപ്പുഴ: സമസ്ത ദക്ഷിണ മേഖല കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല ഏകോപന സമിതി യോഗങ്ങള്‍ക്ക് 13 ന് തുടക്കമാകും. മണ്ണഞ്ചേരിയില്‍ ചേര്‍ന്ന ദക്ഷിണമേഖല കമ്മിറ്റി യോഗത്തിലാണ് ജില്ലാതല ഏകോപനസമിതി യോഗങ്ങള്‍ ചേരാന്‍ തീരുമാനിച്ചത്. 13ന് എറണാകുളം, 16ന് തിരുവനന്തപുരം, 17ന് കൊല്ലം, 20ന് പത്തനംതിട്ട, 23ന് ആലപ്പുഴ, 28ന് ഇടുക്കി, ഓഗസ്റ്റ് രണ്ടിന് കോട്ടയം, മൂന്നിന് കന്യാകുമാരി ജില്ലാതല കണ്‍വന്‍ഷനുകള്‍ നടക്കും.
ജംഇയ്യത്തുല്‍ ഖുത്വബ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ അല്‍ ഐദറൂസി യോഗം ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്രമുശാവറ അംഗം ഐ.ബി ഉസ്മാന് ഫൈസി അധ്യക്ഷനായി. സമസ്ത ഓര്‍ഗനൈസര്‍ എ.കെ ആലിപ്പറമ്പ് വിഷയാവതരണം നടത്തി. സമസ്ത ഓര്‍ഗനൈസര്‍മാരായ പി.സി ഉമര്‍ മൗലവി കുപ്പാടിത്തറ, ഒ.എം ഷരീഫ് ദാരിമി കോട്ടയം, സുന്നി മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ് മജീദ് കുന്നപ്പള്ളി സംസാരിച്ചു. നസീര്ഖാന് ഫൈസി തിരുവനന്തപുരം, ജവാദ് ബാഖവി കൊല്ലം, ജലീല്‍ ഫൈസി ഇടുക്കി, മുഹമ്മദ് അലി കാശിഫി കോട്ടയം, മഹ്മൂദ് മുസ്്ലിയാര്‍ ആലപ്പുഴ, റഷീദ് ബാഖവി പത്തനംതിട്ട, ഉസ്മാന് ഫൈസി എറണാകുളം എന്നിവര്‍ ജില്ലാപ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിങ് കണ്‍വീനര്‍ യു. മുഹമ്മദ് ഹനീഫ ബാഖവി സ്വാഗതവും ടി.എച്ച് ജാഫര്‍ മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."