HOME
DETAILS

ലൈംഗിക ആരോപണം: മാറ്റത്തിന് ആഹ്വാനം ചെയ്ത് മാര്‍പാപ്പ

  
backup
September 25, 2018 | 7:52 PM

%e0%b4%b2%e0%b5%88%e0%b4%82%e0%b4%97%e0%b4%bf%e0%b4%95-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

 

ടാലിന്‍: കത്തോലിക്ക ചര്‍ച്ചുമായി ബന്ധപ്പെട്ട് പുരോഹിതന്മാര്‍ക്കെതിരേ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ മാറ്റത്തിനായി ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. ആരോപണങ്ങള്‍ ഉയരുന്നത് വിശ്വസികളെ പള്ളികളില്‍ നിന്ന് അകറ്റുന്നുണ്ടെന്നും അടുത്ത തലമുറക്കായി മാറ്റത്തിന് തയാറാവണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. ഇസ്റ്റോണിയയിലെ ടാലിനില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ പ്രശ്‌നങ്ങള്‍ സഭ മനസിലാക്കുന്നില്ലെന്നും അതിനായി ഒന്നും ചെയ്യുന്നില്ലെന്നുമുള്ള ചിന്ത യുവാക്കളില്‍ശക്തമാണ്. യുവക്കാളില്‍ നിരവധി പേര്‍ ചര്‍ച്ചുകളെ ശ്രദ്ധിക്കാത്തതിന് കാരണം നിങ്ങള്‍ അവര്‍ക്കായി അര്‍ഥവത്തായി ഒന്നും പറയുന്നില്ലെന്ന് തോന്നിയതിനാലാണ്. ലൈംഗികാരോപണങ്ങളിലും സാമ്പത്തിക തട്ടിപ്പിനേക്കുറിച്ചുള്ള ആരോപണങ്ങളിലും സഭയുടെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി ലഭിക്കാത്തതില്‍ അവര്‍ അസംതൃപ്തരാണ്. ഇത്തരം ആരോപണങ്ങളില്‍ സഭ കൂടുതല്‍ സുതാര്യമായും സത്യസന്ധതയോടെയും പ്രതികരിക്കണം. യുവാക്കളെ അസംതൃപ്തരാക്കുന്ന സാഹചര്യങ്ങളില്‍ മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ചിലി, യു.എസ്, ജര്‍മനി എന്നിവിടങ്ങളില്‍ പുരോഹിതന്മാര്‍ക്കെതിരേ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മാറ്റത്തിനായുള്ള മാര്‍പാപ്പയുടെ ആവശ്യം. ജര്‍മനിയില്‍ പുരോഹിതന്മാര്‍ 1946 മുതല്‍ 2014 വരെയുള്ള കാലയളവില്‍ 3,677 പേരെ പീഡിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് ജര്‍മന്‍ ബിഷപ്പ് കോണ്‍ഫറന്‍സില്‍ ഇന്നലെ പുറത്തുവന്നിരുന്നു.
ഇതില്‍ പകുതിയോളം ആളുകള്‍ യുവാക്കളോ 13 വയസില്‍ താഴെയുള്ളവരോ ആണ്. കൂടാതെ നിരവധി അള്‍താര ബാലന്മാരും പീഡനത്തിനിരയായെന്നും നിരവധി കേസുകള്‍ നിയമത്തിനു മുന്നിലെത്താതെ തെളിവുകള്‍ നശിപ്പിക്കപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1990 മുതല്‍ തുടങ്ങിയ ലൈംഗിക പീഡനങ്ങളുടെ വെളിപ്പെടുത്തലുകള്‍ക്ക് തുടക്കമിട്ടത് അയര്‍ലണ്ടാണ്. പിന്നാലെ ആസ്‌ത്രേലിയ, അമേരിക്ക, ജര്‍മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഒടുവില്‍ വത്തിക്കാനില്‍ നിന്നുപോലും ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് മാര്‍പാപ്പയുടെ പ്രതികരണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പ് ഫൈനല്‍ ദിവസം സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുമോ?; മറുപടി നല്‍കി വിദ്യാഭ്യാസമന്ത്രി

Kerala
  •  7 days ago
No Image

ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍

Kerala
  •  7 days ago
No Image

മലപ്പുറത്ത് അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ കടിച്ചു

Kerala
  •  7 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഒരു സി.പി.എം പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

Kerala
  •  7 days ago
No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  7 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  7 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  7 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  7 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  7 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  7 days ago