HOME
DETAILS

എ.എ.പി നേതാക്കള്‍ക്കെതിരേ 400 കോടിയുടെ അഴിമതി ആരോപണവുമായി കപില്‍ മിശ്ര

  
backup
May 22 2017 | 01:05 AM

%e0%b4%8e-%e0%b4%8e-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b5%87%e0%b4%a4%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0



ന്യൂഡല്‍ഹി: മന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതോടെ പാര്‍ട്ടിക്കെതിരായി കടുത്ത ആരോപണം ഉന്നയിച്ച് രംഗത്തെത്തിയ കപില്‍ മിശ്ര ഇന്നലെ എ.എ.പി നേതാക്കള്‍ക്കെതിരേ 400 കോടിയുടെ മറ്റൊരു അഴിമതി ആരോപണമാണ് ഉന്നയിച്ചത്.
അശുതോഷ് , സഞ്ജയ് സിങ് എന്നിവര്‍ റഷ്യന്‍ ടൂര്‍ നടത്തിയതുമായി ബന്ധപ്പെട്ടാണ് കപില്‍ മിശ്ര പുതിയ ആരോപണം ഉന്നയിച്ചത്. സുരക്ഷാ മാനദണ്ഡം അനുസരിച്ചുള്ള വാഹന നമ്പര്‍ പ്ലെയ്റ്റ് ഇടപാടിലാണ് 400 കോടിയുടെ അഴിമതിനടത്തിയെന്നാണ് പുതിയ ആരോപണം.
ഒരു ബിസിനസുകാരനുവേണ്ടിയാണ് അഴിമതി നടത്തിയതെന്നും ഇതുവഴി ഇവര്‍ റഷ്യന്‍ ടൂര്‍ തരപ്പെടുത്തിയെന്നുമാണ് കപില്‍ മിശ്രയുടെ ആരോപണം.
എന്നാല്‍ കപില്‍ മിശ്ര ഉന്നയിക്കുന്ന ആരോപണം ശരിയല്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ വക്താവ് നാഗേന്ദര്‍ ശര്‍മ ട്വീറ്റ് ചെയ്തു.
സുരക്ഷാ മാനദണ്ഡമുള്ള നമ്പര്‍ പ്ലേറ്റുമായി ബന്ധപ്പെട്ട ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് അന്നത്തെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ഉത്തരവിട്ടിരുന്നു.
2016 ജനുവരിയില്‍ ഡല്‍ഹി സര്‍ക്കാര്‍ ഇതുസംബന്ധിച്ച ഫയല്‍ അന്വേഷണത്തിനായി അഴിമതി വിരുദ്ധ ബ്യൂറോക്ക് കൈമാറി. അന്വേഷണത്തില്‍ കപില്‍ മിശ്ര ആരോപിക്കുന്നതുപോലെ 400 കോടി രൂപയുടെ അഴിമതി കണ്ടെത്താനായിട്ടില്ലെന്ന് നാഗേന്ദര്‍ ശര്‍മ പറഞ്ഞു.
കപില്‍ മിശ്ര വീണ്ടും കോമഡി ഷോ നടത്തിക്കൊണ്ടിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കള്ളത്തരത്തിന്റെ ഭാണ്ഡങ്ങളാണ് അദ്ദേഹം തുറക്കുന്നതെന്ന് എ.എ.പി നേതാവ് സഞ്ജയ് സിങ് പരിഹസിച്ചു.
അതേസമയം കപില്‍ മിശ്ര ഉന്നയിച്ച റഷ്യന്‍ ടൂര്‍ സംബന്ധിച്ച് എ.എ.പി നേതാക്കള്‍ പ്രതികരിക്കാന്‍ തയാറായില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  10 minutes ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  an hour ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  an hour ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  an hour ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  2 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  10 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  11 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  12 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  12 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  13 hours ago