HOME
DETAILS
MAL
44 ലക്ഷം മുടക്കി രണ്ട് ആഡംബര കാറുകള്‍ വാങ്ങും
backup
July 03 2019 | 18:07 PM
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലക്ഷങ്ങള്‍ മുടക്കി ആഡംബര കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. 44 ലക്ഷം രൂപ മുടക്കി രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതിന് ടൂറിസം വകുപ്പിനാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം അനുമതി നല്‍കിയത്. കാറിന്റെ വിലയ്ക്കുപുറമെ അധിക ആക്‌സസറീസ് ഉള്‍പ്പെടെ ഘടിപ്പിക്കുന്നതിനാണ് 44,90,934 രൂപ അനുവദിച്ചത്.
പ്രളയാനന്തര പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിരിക്കുന്ന സാഹചര്യത്തില്‍ പുതിയ ആഡംബര കാറുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് വിവാദമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."