HOME
DETAILS

ലാദനെ വധിച്ച സൈനികന്‍ വീട്ടില്‍ നിന്നിറങ്ങിയത് 'അന്ത്യ അത്താഴം' കഴിച്ച്

  
Web Desk
May 22 2017 | 02:05 AM

%e0%b4%b2%e0%b4%be%e0%b4%a6%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%a7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%b8%e0%b5%88%e0%b4%a8%e0%b4%bf%e0%b4%95%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80


ന്യൂയോര്‍ക്ക്: മുന്‍ അല്‍ഖാഇദാ തലവന്‍ ഉസാമാ ബിന്‍ ലാദനെ വധിക്കാന്‍ സൈനികന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത് 'അന്ത്യ അത്താഴം' കഴിച്ച്. 2011ല്‍ യു.എസ് സൈന്യം നടത്തിയ അബട്ടാബാദ് ഓപറേഷനിടെ ലാദനെ വെടിവച്ചു കൊന്നയാളെന്നു പറയപ്പെടുന്ന റോബര്‍ട്ട് ഒ. നൈല്‍ ആണ് ദൗത്യത്തിന്റെ മുന്നൊരുക്കങ്ങള്‍ വെളിപ്പെടുത്തിയത്.
തിരികെ വീട്ടിലെത്താനാകുമെന്നു പ്രതീക്ഷയില്ലായിരുന്നു. അതുകൊണ്ടു തന്നെ കുട്ടികള്‍ക്ക് അവസാനത്തെ സമ്മാനങ്ങളും നല്‍കിയാണ് ദൗത്യത്തിനായി വീട്ടില്‍നിന്ന് ഇറങ്ങിയത്. കുടുംബത്തിനായി 'അന്ത്യ' അത്താഴം ഒരുക്കുകയും പിതാവിനോട് യാത്രാമൊഴി പറയുകയും ചെയ്തു. ദൗത്യത്തിന്റെ കാര്യവും ഗൗരവവും പറഞ്ഞ് പിതാവിന് വിളിച്ചപ്പോള്‍ താനും നിന്നോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം തമാശയായി മറുപടി പറഞ്ഞതായി നൈല്‍ പറഞ്ഞു.
എന്നാല്‍, അന്ത്യ അത്താഴമൊരുക്കിയത് ഭയം കൊണ്ടായിരുന്നില്ലെന്നും വീട്ടിലേക്കു തിരിച്ചുവരാനാകില്ലെന്ന് സ്വയം വിശ്വസിക്കുന്നിടത്തോളം ദൗത്യത്തില്‍ കേന്ദ്രീകരിച്ചിരുന്നുവെന്നും നൈല്‍ പറഞ്ഞു. തന്റെ സൈനിക കാലയളവില്‍ പങ്കെടുത്ത ഏറ്റവും മികച്ച സംഘമായിരുന്നു ലാദന്‍ ദൗത്യത്തിനു നിയോഗിക്കപ്പെട്ടിരുന്നത്. അതീവ അപകടകരമായ ദൗത്യമായതിനാല്‍ എല്ലാ മുന്നൊരുക്കങ്ങളും മുന്‍കൂട്ടി ചെയ്തിരുന്നു. അബട്ടാബാദിലെ ലാദന്റെ ഒളികേന്ദ്രത്തില്‍ പ്രവേശിച്ചപ്പോള്‍ മനസില്‍ ഭീതിയൊന്നുമില്ലായിരുന്നു. കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് കയറുന്നതിനിടക്ക് ലാദനെ കണ്ടു. അയാള്‍ കീഴടങ്ങാന്‍ കൂട്ടാക്കുന്നില്ലെന്നു ബോധ്യപ്പെട്ടതോടെ മൂന്നു തവണ മുഖത്തേക്ക് നിറയൊഴിക്കുകയായിരുന്നു-റോബര്‍ട്ട് ഒ. നീല്‍ പറഞ്ഞു.400ഓളം യു.എസ് സൈനികദൗത്യങ്ങളില്‍ റോബര്‍ ഒ. നീല്‍ പങ്കെടുത്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  21 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  37 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago