അണ്ടര്‍ 20 ലോകകപ്പ് ഇറാന്, ജപ്പാന്, സാംബിയ, ഉറുഗ്വെ വിജയിച്ചു
സിയൂള്‍: അര്‍ജന്റീനയ്ക്കും ജര്‍മനിക്കും പിന്നാലെ കരുത്തരായ പോര്‍ച്ചുഗലിനും ഫിഫ അണ്ടര്‍ 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ അട്ടിമറി തോല്‍വി. സാംബിയ അവരെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തി. മറ്റ് മത്സരങ്ങളില്‍ ജപ്പാന് 2-1ന് ദക്ഷിണാഫ്രിക്കയേയും ഇറാന് 1-0ത്തിന് കോസ്റ്റ റിക്കയേയും ഉറുഗ്വെ ഇതേ സ്കോറിന് ഇറ്റലിയേയും പരാജയപ്പെടുത്തി.
1977ലെ ആദ്യ അണ്ടര്‍ 20 ലോകകപ്പില്‍ വിജയം സ്വന്തമാക്കിയ ശേഷം ഇറാന് ലോകകപ്പിലെ ആദ്യ വിജയമാണ് കോസ്റ്റ റിക്കക്കെതിരേ സ്വന്തമാക്കിയത്. മുഹമ്മദ് മെഹദി മെഹ്ദിഖാനിയാണ് ഇറാന്റെ വിജയ ഗോളിന് അവകാശിയായത്. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ജപ്പാന് വിജയിച്ചത്. ദക്ഷിണാഫ്രിക്ക ഏഴാം മിനുട്ടില്‍ തന്നെ വല ചലിപ്പിച്ച് ലീഡെടുത്തപ്പോള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകളാണ് ജപ്പാന് തിരിച്ചടിച്ചത്. മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ പിറന്ന പോരാട്ടത്തിലാണ് സാംബിയ കരുത്തരായ പോര്‍ച്ചുഗലിനെ 2-1ന് അട്ടിമറിച്ചത്.
കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോളാണ് പോര്‍ച്ചുഗല്‍ ആശ്വസ ഗോള്‍ കണ്ടെത്തിയത്. കളിയുടെ 76ാം മിനുട്ടില്‍ അമരല്‍ നേടിയ ഫ്രീ കിക്ക് ഗോളിന്റെ ബലത്തിലാണ് ഉറുഗ്വെ ഇറ്റലിയെ വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."