HOME
DETAILS
MAL
ബലൂച് സ്വാതന്ത്ര്യ സേന യു.എസ് ഭീകരപ്പട്ടികയില്‍
backup
July 03 2019 | 19:07 PM
ഇസ്‌ലാമാബാദ്: ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യ സേനയെ യു.എസ് ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. നടപടി പാക് സര്‍ക്കാര്‍ സ്വാഗതം ചെയ്തു. പാകിസ്താന് വലിയ തലവേദനയാണ് ബി.എല്‍.എ.
ഈ വര്‍ഷം ഗാദ്വറിലെ ആഡംബര ഹോട്ടലില്‍ ഭീകരാക്രണം നടത്തിയതും 2018ല്‍ കറാച്ചിയിലെ ചൈനീസ് കോണ്‍സുലേറ്റില്‍ വെടിവയ്പ് നടത്തിയതുമാണ് ഭീകരരായി പ്രഖ്യാപിക്കാന്‍ കാരണമായി പറയുന്നത്.
ഇതോടെ സംഘടനയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."