രണ്ടു കോടിയുടെ സഹായവുമായി ഭോപ്പാല്‍ മലയാളി സംഘടന
ചേര്‍ത്തല: പ്രളയകെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനു സഹായവുമായി ഓള് ഇന്ത്യാ മലയാളി അസോസിയേഷന് ഭോപ്പാല്‍ കേന്ദ്രം. സംസ്ഥാനത്തിന്റെ പ്രളയബാധിത മേഖലകളില്‍ ഒരു കോടിയുടെ സഹായങ്ങള്‍ എത്തിച്ച കേന്ദ്രം തുടര്‍ന്ന് ഒരു കോടിയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കും.
സ്കൂളുകള്‍ കേന്ദ്രികരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കുന്നതെന്ന് ഭോപ്പാല്‍ കേന്ദ്രം പ്രസിഡന്റ് സി. അശോകന്, കോണ്‍സ് ഡി.സി.സി ജനറല്‍സെക്രട്ടറി ആര്. ശശിധരന്, കേണല്‍ എസ്. വിജയന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍അറിയിച്ചു.
ജില്ലയില്‍ തണ്ണീര്‍മുക്കത്തെ രണ്ടു സ്കൂളിലെ 300 വിദ്യാര്‍ഥികളുടെ ഒരു വര്‍ഷത്തെ പഠന ചെലവാണ് സംഘടന ഏറ്റെടുക്കുന്നത്. ഇതിനായി സ്കൂള്‍ അധികൃതരുമായി ഭാരവാഹികള്‍ ചര്‍ച്ച നടത്തി. പ്രളയ ബാധിത മേഖലയിലെ മറ്റു സ്കൂളുകളിലും ഇത്തരത്തില്‍ സഹായം എത്തിക്കുന്നുണ്ട്.
സംഘടനകളുടെ നേതൃത്വത്തില്‍ പ്രളയബാധിതരെ സഹായിക്കുവാനായി 100 മെട്രിക് ടണ്‍ ആഹാരസാധനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ഘട്ടങ്ങളിലായി ഒരുകോടി രൂപയും ഇതിനകം നല്കി കഴിഞ്ഞു. അങ്കമാലി, പറവൂര്‍, നെടുമുടി, ആറന്മുള, കുമരകം, കാവാലം പ്രദേശങ്ങളിലായാണ് അരി, ഗോതമ്പ്, പഞ്ചസാര, പരിപ്പ്, തേയില, റവ, ബിസ്ക്കറ്റ്, ഉപ്പ്, പാത്രങ്ങള്‍, തുണികള്‍, മരുന്നുകള്‍ കൂടാതെ രണ്ട് ട്രക്ക് കുപ്പിവെള്ളവും ഒരു ട്രക്ക് ബിസ്ക്കറ്റും വിതരണം ചെയ്തതായും ഇവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."