HOME
DETAILS
MAL
ലൂയി 14ാമന്‍ ജീവിച്ചിരുന്നെങ്കില്‍ പിണറായിയുടെ ശിഷ്യത്വം സ്വീകരിക്കുമായിരുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്
backup
July 04 2019 | 06:07 AM
കൊല്ലം: സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്നും ഫ്രഞ്ച് ഏകാധിപതി ലൂയി 14ാമന്‍ ജീവിച്ചിരുന്നെങ്കില്‍ പിണറായി വിജയന്റെ ശിഷ്യത്വം സ്വീകരിക്കുമായിരുന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. വ്യവസായികള്‍ക്കും സാധാരണ ജനങ്ങള്‍ക്കുപോലും നാട്ടില്‍ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് കേരളത്തില്‍. ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയും നെടുങ്കണ്ടത്തെ കസ്റ്റഡി കൊലപാതകവുമെല്ലാം ഇതാണ് സൂചിപ്പിക്കുന്നത്. പൊലിസ് നിഷ്ക്രിയമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."