HOME
DETAILS
MAL
ഫീസ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് സുപ്രിം കോടതിയില്‍
backup
July 04 2019 | 12:07 PM
ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് സുപ്രിം കോടതിയില്‍. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 11.5 ലക്ഷമായി കൂട്ടണമെന്നാണ് ആവശ്യം.
എന്‍.ആര്‍.ഐ വിദ്യാര്‍ഥികളുടെ വാര്‍ഷിക ഫീസ് 20 ലക്ഷമായി ഉയര്‍ത്തി പുതിയ വിജ്ഞാപനം ഇറക്കണമെന്നും ഹരയില്‍ ആവശ്യമുണ്ട്.
ഫീസ് നിര്‍ണയസമിതി അന്തിമ തീരുമാനം എടുക്കുന്നതു വരെ 5.60 ലക്ഷത്തിന് വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കണമെന്ന സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കണമെന്നും ഹരജിയില്‍ പറയുന്നു. കൊല്ലം മെഡിക്കല്‍ ട്രസ്റ്റ് ആണ് സുപ്രിം കോടതിയെ സമീപിച്ചത്.
ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ഉടന്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെടുമെന്ന് ട്രസ്റ്റിന്റെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."