പ്രളയത്തില്‍ വില്ലിച്ചിറ തടയണയുടെ പലകകള്‍ ഒലിച്ചുപോയി
പുതുക്കാട്: പറപ്പൂക്കര കെ.എല്‍.ഡി.സി കനാലില്‍ രണ്ട് വര്‍ഷം മുന്‍പ് സ്ഥാപിച്ച വില്ലിച്ചിറ തടയണയുടെ പലകകളാണ് പ്രളയത്തില്‍ ഒലിച്ചുപോയത്. തടയണ നശിച്ചതോടെ പാടശേഖരത്തിലേക്ക് ആവശ്യമായ വെള്ളം സംഭരിക്കാന്‍ കഴിയാതെ പറപ്പൂക്കര,മുരിയാട് കോള്‍ മേഖലയിലെ കര്‍ഷകര്‍ക്ക് കൃഷിയിറക്കാനാവാത്ത അവസ്ഥയാണ്.
വില്ലിച്ചിറ, മാടപ്പാടം, താമരച്ചാല്‍, പറപ്പൂക്കര, നെടുംമ്പാള്‍, കോന്തിപുലം, തൂപ്പന്‍കാവ് തുടങ്ങിയ പാടശേഖരങ്ങളിലെ അഞ്ഞൂറ് ഏക്കര്‍ നെല്‍കൃഷിയാണ് ഇതോടെ ആശങ്കയിലായത്. കനാലിനെ ആശ്രയിച്ചിരുന്ന ഇറിഗേഷന്‍ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. കനാലില്‍ വീതികൂടിയ ഭാഗത്താണ് തടയണ നിര്‍മിച്ചിരുന്നത്. കനം കൂടിയ 120 പലകകള്‍ ഇട്ടാണ് തടയണയില്‍ വെള്ളം ക്രമീകരിച്ചിരുന്നത്. ഈ പലകകള്‍ എല്ലാം ഒലിച്ചുപോയി. പലകകള്‍ ഇട്ട് തടയണ പുനസ്ഥാപിക്കാന്‍ അഞ്ച് ലക്ഷം രൂപ ചെലവു വരുമെന്നാണ് കണക്കുകൂട്ടല്‍.
ജലക്ഷാമം മുന്നില്‍ കണ്ടാണ് കര്‍ഷകര്‍ നേരത്തെ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. തുലാവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പായി നിലമൊരുക്കി പുഞ്ചകൃഷി ഇറക്കാനുള്ള ശ്രമമാണ് ഇതോടെ ഇല്ലാതായത്. കൃഷി വകുപ്പ് അധികൃതര്‍ ഇടപെട്ട് തടയണയുടെ പലകകള്‍ സ്ഥാപിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. എത്രയും വേഗം തടയണ നിര്‍മാണം പുനരാരംഭിച്ചില്ലെങ്കില്‍ ഈ വര്‍ഷം കൃഷി ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.
പ്രളയത്തില്‍ തടയണക്ക് നാശം സംഭവിച്ചത് കൂടാതെ ബണ്ടിനും ബലക്ഷയം നേരിട്ടിരിക്കുകയാണ്.
നാല് മീറ്റര്‍ വീതിയുള്ള ബണ്ടിന്റെ പല ഭാഗങ്ങളിലും മണ്ണൊലിച്ച് പോയാണ് ബലക്ഷയം സംഭവിച്ചിരിക്കുന്നത്. അപകട ഭീക്ഷണിയിലായ ബണ്ടിലൂടെ പാടഖേരത്തിലേക്കുള്ള വാഹനങ്ങള്‍ കൊണ്ടുവരാനും കഴിയാത്ത അവസ്ഥയാണ്.
അധികൃതര്‍ ഇടപെട്ട് പാടശേഖരത്തില്‍ കൃഷിയിറക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."