HOME
DETAILS

ചിറ്റാരിക്കല്‍-കുന്നുംകൈ റോഡ് രണ്ടാംഘട്ട പ്രവൃത്തിക്ക് ടെന്‍ഡറായി

  
backup
September 26 2018 | 07:09 AM

%e0%b4%9a%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%82%e0%b4%95

കുന്നുംകൈ: ഗതാഗതം ദുഷ്‌കരമായ മലയോരത്തെ പ്രധാന റോഡുകളിലൊന്നായ ചിറ്റാരിക്കല്‍ മണ്ഡപം-കുന്നുംകൈ റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിക്ക് ടെന്‍ഡറായി. രണ്ടര കിലോമീറ്റര്‍ റോഡാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്. നേരെത്തെ 1.6 കിലോമീറ്റര്‍ റോഡ് മെക്കാഡം ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കിയിരുന്നു.
10.5 കിലോ മീറ്റര്‍ ആണ് ചിറ്റാരിക്കല്‍ മണ്ഡപം-കുന്നുംകൈ പാലം റോഡിന്റെ ദൂരപരിധി. ഇതിന്റെ ഏറ്റവും ഗതാഗത ദുരിതം പേറുന്ന ഭാഗമാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്. നാലുകോടി രൂപയുടെ ടെന്‍ഡര്‍ നടപടിയാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. 10 മീറ്റര്‍ വീതിയില്‍ അഞ്ചര മീറ്റര്‍ മെക്കാഡം ടാറിങ് രണ്ടര കിലോമീറ്റര്‍ ദൂരം പൂര്‍ത്തിയാക്കാനാണു കരാര്‍. ഇതില്‍ കോണ്‍ക്രീറ്റ്, മണ്‍ ഓവുചാല്‍, പൈപ്പ് കള്‍വര്‍ട്ടുകള്‍ എന്നിവയും നിര്‍മിക്കും.
മലയോരത്തെ പ്രധാന ടൗണുകളിലൊന്നായ ചിറ്റാരിക്കാലില്‍നിന്നു നഗരപ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡാണിത്. ഭീമനടി നീലേശ്വരം റോഡിനെ കുന്നുംകൈയില്‍നിന്നു ബന്ധിപ്പിക്കുന്ന ഈ റോഡില്‍ കൂടി നിരവധി ബസ് സര്‍വിസുകളടക്കം നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
പലയിടത്തും റോഡ് തകര്‍ന്നതുമൂലം ഗതാഗതം ദുഷ്‌കരമായിരുന്നു. ഇതോടൊപ്പം അനുവദിച്ച മാങ്ങോട് എടത്തിലവളപ്പ് റോഡിന്റെ ആറുകോടി രൂപയുടെ പ്രവൃത്തിയുടെയും ടെന്‍ഡര്‍ അടുത്ത ദിവസം നടക്കും. രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇവിടങ്ങളിലെ ഗതാഗതം സുഖകരമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  a day ago
No Image

പത്താം ക്ലാസ് തോറ്റവര്‍ക്ക് ഒന്നരലക്ഷത്തിലധികം ശമ്പളം, ITIക്കാര്‍ എന്‍ജിനീയര്‍, റീഡര്‍മാര്‍ സബ് എന്‍ജിനീയര്‍മാരും; ഇതൊക്കെയാണ് KSEBയില്‍ നടക്കുന്നത്

Kerala
  •  a day ago
No Image

വെക്കേഷനില്‍ യാത്ര പ്ലാന്‍ ചെയ്യുന്നുണ്ടോ? ധൈര്യമായി വീട് പൂട്ടി പോകാം; ദുബൈ പൊലിസിന്റെ കാവലുണ്ട്

uae
  •  a day ago
No Image

ഇ.വി.എമ്മിനെതിരെ ഇന്‍ഡ്യാ സഖ്യം സുപ്രിം കോടതിയിലേക്ക്

National
  •  a day ago
No Image

കുമാരനെല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ അറ്റക്കുറ്റപ്പണി; കോട്ടയം- എറണാകുളം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടുന്നു

Kerala
  •  a day ago
No Image

48 മണിക്കൂറിനിടെ 480 ആക്രമണങ്ങള്‍; സിറിയയില്‍ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന മേഖലകളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

ഇവരും മനുഷ്യരല്ലേ..... പ്രളയത്തിൽ വീടുനഷ്ടമായ നൂറോളം ആദിവാസി കുടുംബങ്ങൾക്ക് നരകജീവിതം

Kerala
  •  a day ago
No Image

45 പേരുടെ ജീവനെടുത്ത തേക്കടി ബോട്ട് ദുരന്തം; 15 വര്‍ഷത്തിന് ശേഷം വിചാരണ തുടങ്ങുന്നു

Kerala
  •  a day ago
No Image

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

Fitness
  •  a day ago
No Image

ഉരുൾദുരന്തം: ഒന്നും ലഭിക്കാതെ കെട്ടിട ഉടമകൾ നഷ്ടം കണക്ക് 40 കോടിയിലധികം

Kerala
  •  a day ago