HOME
DETAILS

മലങ്കര സഭാ തര്‍ക്കം: സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തെ ചൊല്ലിയും തര്‍ക്കം

  
backup
July 04, 2019 | 9:54 PM

%e0%b4%ae%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d

 


കോട്ടയം: മലങ്കര സഭാ തര്‍ക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തെ ചൊല്ലിയും ഇരുവിഭാഗങ്ങളുടെ വാക്‌പോര്.
സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ആദ്യം രംഗത്തെത്തിയത് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവായാണ്. പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ വിധി നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന് പറഞ്ഞ കാത്തോലിക്കാ ബാവ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധി വന്നിട്ടും നടപ്പാക്കിത്തരേണ്ടവര്‍ അതു ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തി.
വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ ആവശ്യപ്പെട്ടു.


കാത്തോലിക്കാ ബാവയുടെ പ്രസ്താവനയോട് പ്രതികരിച്ച യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി തോമസ് തീമോത്തിയോസ് മെത്രാപ്പോലീത്ത സുപ്രിംകോടതിയില്‍നിന്ന് പള്ളിക്കേസുകളില്‍ ഉണ്ടായ വിധികള്‍ നടപ്പിലാക്കാന്‍ സിവില്‍ കോടതികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞു.
ഇതിനു പിന്നാലെയാണ് കോടതി വിധിയുടെ പകര്‍പ്പുമായി ഓര്‍ത്തഡോക്‌സ് സഭാ വൈകിട്ടോടെ വാര്‍ത്താ കുറിപ്പിറക്കിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ സുപ്രിംകോടതിവിധി നടപ്പിലാക്കാന്‍ യാതൊരു ഉപാധികളുമില്ലാതെ നിയമപരമായ നടപടി അവലംബിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ പ്രസ്താവിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മകരവിളക്ക്: ഇടുക്കിയിലെ 5 പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  4 days ago
No Image

കാറ്റാടിക്കഴകൊണ്ട് കാലുകളടിച്ചൊടിച്ചു, പിന്നാലെ പെട്രോളൊഴിച്ച് തീ കൊളുത്തി; ഭാര്യയ്ക്ക് നേരെ ഭർത്താവിന്റെ ക്രൂരത

crime
  •  4 days ago
No Image

ശബരിമലയിൽ നെയ്യ് വിൽപ്പനയിൽ വൻ വെട്ടിപ്പ്: വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Kerala
  •  4 days ago
No Image

അവൻ മൂന്ന് ഫോർമാറ്റുകളിലെയും ഏറ്റവും മികച്ച താരം: കൈഫ്

Cricket
  •  4 days ago
No Image

ഖത്തറില്‍ സര്‍ക്കാര്‍ മീഡിയ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഡിജിറ്റല്‍ ലൈബ്രറി ലോഞ്ച് ചെയ്തു

qatar
  •  4 days ago
No Image

മലപ്പുറത്ത് സിനിമാ മോഡൽ മോഷണം: അയൽവാസിയുടെ ഏണി വഴി രണ്ടാം നിലയിലെത്തി ഡോക്ടറുടെ മാല കവർന്നു

crime
  •  4 days ago
No Image

ദൈവം തന്ന ഭാഗ്യമെന്ന് കരുതിയില്ല: 45 പവൻ സ്വർണം ഉടമയ്ക്ക് തിരികെ നൽകി മാതൃകയായി ശുചീകരണ തൊഴിലാളി; അഭിനന്ദനങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി

National
  •  4 days ago
No Image

മംഗഫ് തീപിടുത്തം; മലയാളികളടക്കം 50 പേരുടെ ജീവൻ പൊലിഞ്ഞ കേസിൽ പ്രതികളുടെ തടവുശിക്ഷ മരവിപ്പിച്ച് കുവൈത്ത് കോടതി

Kuwait
  •  4 days ago
No Image

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ ഭീകരരുടെ ആക്രമണം: ശക്തമായി തിരിച്ചടിച്ച് ഇന്ത്യ; പ്രദേശം വളഞ്ഞ് സൈന്യം

latest
  •  4 days ago
No Image

സൈബർ തട്ടിപ്പിന്റെ ഹബ്ബായി കോഴിക്കോട്; 2025-ൽ ഇരയായത് ആയിരങ്ങൾ, നഷ്ടപ്പെട്ടത് കോടിക്കണക്കിന് രൂപ

Kerala
  •  4 days ago